ഇടുക്കി: കനത്തമഴയെ തുടർന്ന് തുറന്നു. കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. ചിന്നാർ പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
ആവശ്യം വന്നാൽ പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ അനുമതിയുണ്ട്. 500 ക്യൂമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടാം. ഈ സാഹചര്യത്തിൽ റെഡ് അലർട്ട് പുറപെടുവിച്ച പെരിയാർ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.