
സിഎംആർഎൽ വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞ മാത്യു കുഴൽനാടൻ കിടന്നിടത്ത് ഉരുളുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വി.കെ.സനോജ് പറഞ്ഞു.(vk sanoj says mathew kuzhalnadan should apologize) ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തെളിവുകളടക്കം പുറത്തുവന്നിട്ടും അദ്ദേഹം തിരുത്തുന്നില്ല.
കുഴൽനാടൻ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വലിയ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും കുഴൽനാടൻ നടത്തുന്നെന്നും വി.കെ.സനോജ് ആരോപിച്ചു. Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി സിഎംആർഎലിന് ഒരു സേവനവും നൽകാതെ അഴിമതിപ്പണം വാങ്ങിയെന്നതാണു പ്രധാന പ്രശ്നമെന്നും ജിഎസ്ടി അടച്ചോ എന്നുള്ളതല്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
മാസപ്പടി വാങ്ങിയതിലെ അഴിമതിയാണു പ്രധാന വിഷയം. ഒരു സേവനവും നൽകാതെയാണു മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കു കോടിക്കണക്കിനു രൂപ സിഎംആർഎൽ നൽകിയത്.
അത് എന്തിനാണ് നൽകിയത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണു മുഖ്യമന്ത്രിയും സിപിഐഎമ്മും പറയേണ്ടത്. അതിനുപകരം, നികുതി അടച്ചുവെന്നു പറയുന്നതു തൊടുന്യായം മാത്രമാണെന്ന് ആർക്കും മനസ്സിലാകും.
അഴിമതിക്കെതിരായ ഈ പോരാട്ടം ഞാൻ അവസാനിപ്പിക്കില്ല, എത്ര വേട്ടയാടിയാലും. സമ്മർദവും ഭീഷണിയുമെല്ലാമുണ്ടെങ്കിലും പോരാട്ടം മുന്നോട്ടു കൊണ്ടുപോകുമെന്നും കുഴൽനാടൻ വ്യക്തമാക്കി.
Story Highlights: vk sanoj says mathew kuzhalnadan should apologize
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]