
ന്യൂദല്‍ഹി -ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ആവേശത്തില്‍ ഓസ്ട്രേലിയയെ നേരിടാനെത്തിയ നെതര്‍ലാന്റ്സിന് ബാറ്റിംഗിലും ബൗളിംഗിലും തകര്‍ന്നടിഞ്ഞു.
40 -ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറിയാണ് 40 പന്തില്‍ ഗ്ലെന്‍ മാക്സ്വെല് നേടിയത്. മൂന്നാഴ്ച മുമ്പ് ദക്ഷിണാഫ്രിക്കയുടെ അയ്ദന്‍ മാര്‍ക്റം (49 പന്തില്‍) സ്ഥാപിച്ച റെക്കോര്‍ഡാണ് തകര്‍ത്തത്. അതും ഇതേ വേദിയിലായിരുന്നു, ശ്രീലങ്കക്കെതിരെ.
39.1 – മാക്സ്വെല് ക്രീസിലെത്തിയത് 10.5 ഓവര്‍ ശേഷിക്കെയാണ്. ഇത്ര വൈകി ബാറ്റിംഗിന് വന്നിട്ടും സെഞ്ചുറിയുമായി മടങ്ങുന്നത് ഏകദിന ചരിത്രത്തിലാദ്യമാണ്. 38.4 ഓവറിലെത്തി വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ എബി ഡിവിലിയേഴ്സിന്റേതായിരുന്നു (2015) നിലവിലെ റെക്കോര്‍ഡ്.
1- ഇത്ര വേഗത്തില്‍ ആദ്യമായാണ് ഒരു ഓസ്ട്രേലിയന്‍ ബാറ്റര്‍ സെഞ്ചുറിയടിക്കുന്നത്. വനിതാ താരം മെഗ് ലാനിംഗിന്റേതായിരുന്നു (45 ബോള്‍) നിലവിലെ റെക്കോര്‍ഡ്. പുരുഷന്മാരില് മാക്സ്വെലിന്റെ തന്നെ റെക്കോര്‍ഡാണ് തകര്‍ന്നത് (2015 ലെ ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 51 ബോള്‍)
3-ഇതിനെക്കാള്‍ വേഗത്തില്‍ സെഞ്ചുറിയടിച്ച മൂന്നു പേരേയുള്ളൂ -ഡിബിലിയേഴ്സ് (31 ബോള്‍, വെസ്റ്റിന്‍ഡീസിനെതിരെ 2015), ന്യൂസിലാന്റിന്റെ കോറി ആന്ഡേഴ്സന് (36 ബോള്‍, വെസ്റ്റിന്‍ഡീസിനെതിരെ 2014), പാക്കിസ്ഥാന്റെ ശാഹിദ് അഫ്രീദി (37 ബോള്‍, ശ്രീലങ്കക്കെതിരെ 1996).
നാണം കെട്ട് ഡി ലീഡ്
നെതര്‍ലാന്റ്സിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത ഓള്‍റൗണ്ടര്‍ ഓ്സ്ട്രേലിയക്കെതിരെ നാണം കെട്ടു. പത്തോവറില്‍ 115 റണ്‍സാണ് വഴങ്ങിയത്. (10-0-115-2). ഏകദിന ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗാണ് ഇത്. 113 റണ്‍സ് വഴങ്ങിയ റെക്കോര്‍ഡാണ് തകര്‍ന്നത് -ഓസ്ട്രേലിയക്കാരായ ആഡം സാംപ (ഇന്ത്യക്കെതിരെ 2023), മിക് ലൂയിസ് (ദക്ഷിണാഫ്രിക്കക്കെതിരെ 2006).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
