
കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ എപ്പോഴും മാതാപിതാക്കള്‍ക്ക് ആശങ്കയാണ്. പ്രത്യേകിച്ച് വളര്‍ച്ചയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളുടെ. ഇതില്‍ തന്നെ ഭക്ഷണകാര്യങ്ങളാണ് കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്ക മാതാപിതാക്കളെയും മുതിര്‍ന്നവരെയുമെല്ലാം അലട്ടാറ്.
കുട്ടികള്‍ ആവശ്യമായ പല ഭക്ഷണങ്ങളും കഴിക്കില്ല, ഇതിലൂടെ അവര്‍ക്കുണ്ടാകുന്ന പോഷകാഹാരക്കുറവ് എന്നിവയെല്ലാമാണ് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍. ഓരോ മനുഷ്യനിലും അവന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ച നടക്കുന്നത് അഞ്ച് മുതല്‍ അങ്ങോട്ടുള്ള പ്രായത്തിലാണ്. ഈ സമയത്ത് കുട്ടികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
ഇത്തരത്തില്‍ കുട്ടികളില്‍ എല്ലിന് ബലം കിട്ടാനും എല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും അവര്‍ക്ക് നല്‍കേണ്ട അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചറിയാം…
ഒന്ന്…
പാല് തന്നെയാണ് ഇക്കൂട്ടത്തില്‍ മുന്നില്‍ നില്ക്കുന്ന വിഭവം. നിര്‍ബന്ധമായും കുട്ടികളെ കൊണ്ട് പാല് കഴിപ്പിക്കണം. കാത്സ്യം, ഫോസ്ഫറസ് എന്നിങ്ങനെ എല്ലുകള്‍ക്ക് അവശ്യം വേണ്ടുന്ന ധാതുക്കളുടെ ലഭ്യതയ്ക്കാണ് പാല് കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത്. എല്ലിന് മാത്രമല്ല പല്ല്, നഖം എന്നിവയുടെ വളര്‍ച്ചയ്ക്കും പാല് അത്യാവശ്യമാണ്. അതുപോലെ തന്നെ വൈറ്റമിൻ ഡിയുടെയും സ്രോതസാണ് പാല്. കാത്സ്യത്തിനൊപ്പം വൈറ്റമിൻ ഡി കൂടിയുണ്ടെങ്കില്‍ മാത്രമേ കാത്സ്യത്തിന് ഗുണമുള്ളൂ. അതിനാല്‍ കാത്സ്യം ഉറപ്പുവരുത്തുന്നതിനൊപ്പം എപ്പോഴും വൈറ്റമിൻ ഡിയും ഉറപ്പാക്കണം. പ്രോട്ടീൻ, സിങ്ക്, വൈറ്റമിൻ-എ, ബി2, ബി12 എന്നിവയുടെയെും സ്രോതസാണ് പാല്.
രണ്ട്…
കട്ടത്തൈര് ആണ് അടുത്തതായി കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്കിശീലിക്കേണ്ട മറ്റൊരു വിഭവം. ഇതും കാത്സ്യം, വൈറ്റമിൻ-ഡി എന്നിവയ്ക്കായാണ് കഴിക്കുന്നത്. കട്ടത്തൈരും കുട്ടികള്‍ക്ക് പതിവായി തന്നെ നല്കാൻ ശ്രമിക്കണം.േ
മൂന്ന്…
സ്പിനാഷ് അഥവാ നമ്മുടെ ചീരയുടെയൊക്കെ വകഭേദമായ ഇലക്കറിയും കുട്ടികള്‍ക്ക് നല്ലതാണ്. പ്രോട്ടീൻ, കാത്സ്യം, വൈറ്റമിനുകള്‍, അവശ്യമായി വേണ്ട ധാതുക്കള്‍ എന്നിവയുടെയെല്ലാം സ്രോതസാണ് സ്പിനാഷ്. ഇതില്ലാത്തപക്ഷം ചീരയും കുട്ടികളെ കഴിപ്പിച്ച് ശീലിപ്പിക്കാവുന്നതാണ്.
നാല്…
കുട്ടികള്‍ക്ക് പൊതുവെ കഴിക്കാൻ മടിയുള്ള വിഭാഗം ഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്സും നട്ട്സും. ബേക്കറി പലഹാരങ്ങളിലും മറ്റും ചേര്‍ക്കുന്ന ഡ്രൈ ഫ്രൂട്ട്സും നട്ട്സുമാണ് അവര്‍ അധികവും കഴിക്കാൻ താല്പര്യപ്പെടാറ്. എന്തായാലും ദിവസവും ഇവ അല്പം കഴിച്ച് ശീലിപ്പിക്കുന്നത് നല്ലതാണ്. കാത്സ്യവും വൈറ്റമിൻ -ഡിയും തന്നെ ഇവയുടെയും പ്രത്യേകത. ഇത് കുട്ടികളുടെ എല്ലുകളെ ബലപ്പെടുത്തും.
അഞ്ച്…
ബീൻസും ഇത്തരത്തില്‍ കുട്ടികള്‍ക്ക് പതിവായി നല്‍കുന്നത് നല്ലതാണ്. വിവിധയിനം ബീൻസുകള് നല്‍കാവുന്നതാണ്. അമരപ്പയര്‍, വൻപയര്‍, ബ്ലാക്ക് ബീൻസ്, പിന്റോ ബീൻസ് എന്നിവയെല്ലാം നല്‍കാം. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെയെല്ലാം സ്രോതസാണ് ബീൻസുകള്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]