കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിനു പൊലീസ് പിടികൂടി കൊച്ചി കാക്കനാട് ‘സഖി’ കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ യുവതികൾ രക്ഷപ്പെട്ടു. നൈജീരിയൻ സ്വദേശിനികളായ കസാൻഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി 7ന് കലക്ടറേറ്റിനു സമീപം കുന്നുംപുറത്തെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മാർച്ച് 20ന് വിസ കാലാവധി കഴിഞ്ഞ യുവതികൾ വ്യജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ താമസിച്ചെന്നാണ് കേസ്. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് ഇവര്‍ക്കായി അന്വേഷണം നടത്തുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]