ബിഗ് ബോസ് മലയാളം സീസൺ 7 അൻപത്തിനാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ വാശിയേറിയ മത്സരമാണ് മത്സരാർത്ഥികൾക്കിടയിൽ നടക്കുന്നത്. ഈ ആഴ്ചയിലെ രണ്ട് ബോട്ടിൽ ടാസ്കുകളും റദ്ദാക്കിയതിനെ തുടർന്ന് ഇമ്മ്യൂണിറ്റി പവറിനായി പ്രത്യേക ടാസ്ക് സംഘടിപ്പിച്ചു.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ ബിന്നി ഇമ്മ്യൂണിറ്റി പവർ കരസ്ഥമാക്കി. ഇതോടെ വരും ആഴ്ചകളിലെ നോമിനേഷനിൽ നിന്ന് ബിന്നി സുരക്ഷിതയായി.
അതേസമയം, വീട്ടിലെ പ്രധാന ചർച്ചാവിഷയമായ ആദില-അനീഷ് തർക്കം തുടരുകയാണ്. ഇരുവരെയും അനുനയിപ്പിക്കാൻ നൂറയും ഷാനവാസും ശ്രമിക്കുന്നുണ്ട്.
അനീഷ് ആദിലയ്ക്ക് നൽകിയ മുന്നറിയിപ്പ് എപ്പിസോഡിന്റെ തുടക്കത്തിൽ ശ്രദ്ധേയമായി. “ഇന്നലെ ഞാൻ ക്ഷമിച്ചു നിന്നതാണ് ആദില, എന്ന് കരുതി എപ്പോഴും എൻ്റെ തലയിൽ കയറാൻ വന്നാൽ വിവരമറിയും.
ഇങ്ങോട്ട് എങ്ങനെയാണോ നീ പെരുമാറുന്നത്, അതേ നാണയത്തിൽ തന്നെ ഞാനും പ്രതികരിക്കും. ഇത്രയും നാൾ നീ പറഞ്ഞല്ലോ ഞാൻ നിൻ്റെ ഉപ്പയെയും ചേട്ടനെയും പോലെയൊക്കെയാണെന്ന്.
എനിക്ക് നിൻ്റെ ഉപ്പയും ഉപ്പൂപ്പയും വല്യാപ്പയുമൊന്നും ആകേണ്ട. സ്ത്രീ എന്ന പരിഗണന ഞാൻ തരും, പക്ഷെ അതിരുവിട്ടാൽ നീ വിവരമറിയും മോളെ,” എന്നായിരുന്നു അനീഷിന്റെ വാക്കുകൾ.
ഇതിന് ആദിലയും മറുപടി നൽകുന്നുണ്ടായിരുന്നു. ഇണക്കവും പിണക്കവും അനീഷിനോടുള്ള ദേഷ്യം കുറയ്ക്കണമെന്ന് നൂറ ആദിലയോട് ആവശ്യപ്പെട്ടത് ഇരുവരും തമ്മിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കി.
ആദിലയുടെ കോപം തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്ന് നൂറ തുറന്നുപറഞ്ഞു. എന്നാൽ ദേഷ്യം മാറ്റാൻ സമയം വേണമെന്നായിരുന്നു ആദിലയുടെ നിലപാട്.
അനീഷിനെ തനിക്ക് ഇഷ്ടമല്ലെന്നും ആദില വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള ഈ സംഭാഷണം ചെറിയ പിണക്കത്തിൽ കലാശിച്ചെങ്കിലും, പ്രൊമോ കണ്ട് ഇവർ പിരിഞ്ഞുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെ തള്ളിക്കളയുന്നതായിരുന്നു എപ്പിസോഡിലെ തുടർന്നുള്ള രംഗങ്ങൾ.
ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന നിമിഷങ്ങൾക്കും പ്രേക്ഷകർ സാക്ഷിയായി. നൂറയുടെ ഉപദേശം സ്വീകരിച്ച ആദില, അനീഷിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
അടുക്കളയിൽ വെച്ച് നൂറയോടുള്ള ആദിലയുടെ സ്നേഹപ്രകടനങ്ങളും ശ്രദ്ധേയമായി. ഇതിനുപുറമെ, ജയിൽ നോമിനേഷനിലൂടെ ഒരുമിച്ച് ജയിലിലായ അനീഷും ആദിലയും തമ്മിൽ സൗഹൃദപരമായി സംസാരിക്കുന്നതിനും എപ്പിസോഡ് സാക്ഷ്യം വഹിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വിമർശനങ്ങൾ നേരിട്ട ആദിലയുടെ ഈ മാറ്റം പ്രേക്ഷകരുടെ വോട്ടിംഗിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]