ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ നേതാവ് സോനം വാങ്ചുക് അറസ്റ്റിലായതാണ് ഇന്ന് ദേശീയതലത്തിൽ ശ്രദ്ധേയമായ വാർത്ത. പിടിച്ചെടുത്ത വാഹനം തിരികെ വേണമെന്ന് ആവശ്യവുമായി നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചതും അയ്യപ്പ സംഗമത്തിലെ എൻഎസ്എസ് പിന്തുണ
സർക്കാരിന്റെ മൂന്നാം വരവിന് സഹായകമാവുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയും കേരള വാർത്തകളിൽ ശ്രദ്ധ നേടി.
ഏവരും കാത്തിരുന്ന തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു. നാളെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.
ദശാബ്ദങ്ങളായി ഇന്ത്യൻ ആകാശത്തിനു സുരക്ഷയും കരുതലും നൽകിയ ഇന്ത്യയുടെ അഭിമാനമായ മിഗ് 21 ന് രാജ്യം വിടനൽകി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. നേതാവും സാമൂഹികപ്രവർത്തകനുമായ സോനം വാങ്ചുക് അറസ്റ്റിൽ.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടർന്നുണ്ടായ വെടിവയ്പിൽ 4 പേർ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എൺപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് വാങ്ചുക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.
ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. യുദ്ധവിമാനങ്ങൾ വ്യോമസേനയിൽനിന്നു ഇന്ന് വിടവാങ്ങും. വിമാനങ്ങളെ സർവീസിൽനിന്ന് പിൻവലിക്കുന്ന ചടങ്ങുകൾ ചണ്ഡിഗഡ് വ്യോമതാവളത്തിൽ ആരംഭിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാണ്. വ്യോമസേനയിൽ ഇപ്പോൾ അവശേഷിക്കുന്ന 2 മിഗ് 21 സ്ക്വാഡ്രനുകളും ഇതോടെ ചരിത്രമാകും.
രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ മിഗ് 21നു പകരമായി ഉപയോഗിക്കാനാണു തീരുമാനം. പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ.
എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ രേഖകള് പരിശോധിക്കാൻ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ദുൽഖർ ആരോപിച്ചു. ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണ. എല്ലാ വോട്ടും ഇടതുമുന്നണിക്ക് വേണം.
കേരളത്തിന്റെ ഭാവി നിർണയത്തിനുള്ള ഇടതുസർക്കാരിന്റെ മൂന്നാംവരവിന് കേരളം തയാറെടുത്തിരിക്കുകയാണ്. ശബരിമലയിലെ യുവതീപ്രവേശം അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെയായിരുന്നു നറുക്കെടുപ്പ്. ഒക്ടോബർ നാലിലേക്കാണ് മാറ്റിവച്ചത്.
കനത്ത മഴയെത്തുടർന്ന് വിൽപന കുറഞ്ഞത്, ജിഎസ്ടിയിൽ വന്ന മാറ്റം തുടങ്ങിയവ മൂലമാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. ഏജന്റുമാരുടെ അഭ്യർഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയ നടപടിയെന്ന് പ്രസ്താവനയിൽ വകുപ്പ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]