ജനീവ∙ ഗാസയിലെ ആക്രമണത്തെ ന്യായീകരിച്ച് ഐക്യരാഷ്ട്രസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി
പ്രസംഗം. ഹമാസിന്റെ ഭീഷണി പൂർണമായും ഇല്ലാതാകും വരെ ആക്രമണം തുടരുമെന്നും ഹമാസ് ആയുധം താഴെവച്ച് ഇസ്രയേൽ ബന്ദികളെ വിട്ടയയ്ക്കണമെന്നും നെതന്യാഹു പറഞ്ഞു.
അതിനിടെ, നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്കരിച്ച് അൻപതിലധികം രാജ്യങ്ങൾ അസംബ്ലി ഹാളിൽനിന്ന് പുറത്തുപോയി. മറ്റു ചിലർ കയ്യടികളോടെ സ്വീകരിക്കുകയും ചെയ്തു.
‘‘നിങ്ങളുടെ ആയുധങ്ങൾ താഴെവയ്ക്കണം.
എന്റെ ജനങ്ങളെ വിട്ടയയ്ക്കണം. ബന്ദികളെ സ്വതന്ത്രരാക്കണം.
അങ്ങനെ ചെയ്താൽ നിങ്ങൾക്കു ജീവിക്കാം. അല്ലെങ്കിൽ ഇസ്രയേൽ നിങ്ങളെ ഇല്ലാതാക്കും’’–നെതന്യാഹു ഹമാസിനോട് പറഞ്ഞു.
പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുക എന്നത് ഭ്രാന്താണ്. അത് ഞങ്ങൾ ചെയ്യില്ല.
ഇസ്രയേലിനത് ആത്മഹത്യയ്ക്ക് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു.
ഏതാനും പ്ലക്കാർഡുകളും പ്രസംഗത്തിനിടെ നെതന്യാഹു ഉയർത്തിക്കാട്ടി. ‘ആരാണ് അമേരിക്കയ്ക്ക് മരണം എന്ന് പ്രഖ്യാപിച്ചത്’ എന്ന ചോദ്യവും എ).
ഇറാൻ, ബി). ഹമാസ്, സി).
ഹിസ്ബുല്ല, ഡി).ഹൂതികൾ എന്നിങ്ങനെ ഉത്തരങ്ങളും രേഖപ്പെടുത്തിയ കാർഡായിരുന്നു അതിലൊന്ന്. ഇസ്രയേലും അമേരിക്കയും പൊതുവായ ഭീഷണിയെ നേരിടുകയാണെന്ന് മറ്റാരെക്കാളും നന്നായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അറിയാമെന്നും നെതന്യാഹു പറഞ്ഞു.
ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണം നടന്നപ്പോൾ ഒട്ടേറെ നേതാക്കൾ ഇസ്രയേലിന് പിന്തുണയറിയിച്ചു. എന്നാൽ ഇപ്പോൾ ആ പിന്തുണയെല്ലാം ആവിയായിപ്പോയെന്നും നെതന്യാഹു പറഞ്ഞു.
‘‘ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിടുന്നുവെന്ന ആരോപണം തെറ്റാണ്.
അവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് നോട്ടിസുകളും മെസേജുകളും നൽകിയിരുന്നു. എന്നാൽ ഹമാസാണ് അവരെ പള്ളികളിലും സ്കൂളുകളിലും ആശുപത്രികളും തുടരാൻ ആവശ്യപ്പെടുന്നത്.
അപകടകരമായ സാഹചര്യത്തിൽ തുടരാൻ അവരെ നിർബന്ധിക്കുന്നത് ഹമാസാണ്. അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയാണ്.
ഗാസയിൽ നടത്തുന്നത് വംശഹത്യയാണെങ്കിൽ അവരോട് ഒഴിഞ്ഞുപോകാൻ ഞങ്ങൾ ആവശ്യപ്പെടുമോ. നാസികൾ ജൂതരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നോയെന്നും നെതന്യാഹു ചോദിച്ചു.
ഗാസയിലെ ജനങ്ങൾക്ക് വേണ്ട ഭക്ഷണം ലഭിക്കുന്നില്ലെങ്കിൽ അത് ഹമാസ് മോഷ്ടിച്ചു വിൽക്കുന്നതു കൊണ്ടാണെന്നും നെതന്യാഹു പറഞ്ഞു.
ഇറാനെതിരെയുള്ള ഉപരോധങ്ങൾ തുടരേണ്ടത് അത്യാവശ്യമാണ്.
ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണ്. ഇറാന്റെ നേതൃത്വത്തിലുള്ള ‘ഭീകരതയുടെ അച്ചുതണ്ട്’ ലോകത്തിനാകെയും മേഖലയുടെ സ്ഥിരതയ്ക്കും ഭീഷണിയാണ്’’–നെതന്യാഹു പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]