കോഴിക്കോട്: വടകര ഏറാമല പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത് ചിത്രീകരിക്കുകയായിരുന്ന ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. മാധ്യമപ്രവർത്തകരായ അക്ഷയ്, ആര്യ രവീന്ദ്രൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവർ ജിനീഷ് കരിങ്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഓർക്കാട്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
മാധ്യമപ്രവർത്തകരുടെ പരാതിയിൽ ഡ്രൈവർക്കെതിരെ എടച്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. പ്ലാന്റിൽ നിന്ന് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ പകർത്താൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]