തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണ.
എല്ലാ വോട്ടും ഇടതുമുന്നണിക്ക് വേണം. കേരളത്തിന്റെ ഭാവി നിർണയത്തിനുള്ള ഇടതുസർക്കാരിന്റെ മൂന്നാംവരവിന് കേരളം തയാറെടുത്തിരിക്കുകയാണ്.
ശബരിമലയിലെ യുവതീപ്രവേശം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ബിജെപിക്കെതിരെയും ഗോവിന്ദൻ വിമർശനമുന്നയിച്ചു.
ബിജെപി എയിംസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ബിജെപിയിലെ തർക്കത്തിന്റെ പേരിൽ കേരളത്തിന് എയിംസ് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കണം.
കേന്ദ്രമന്ത്രിയും കേരളത്തിലെ ബിജെപിയുടെ ഒരു വിഭാഗവും രണ്ടായി തിരിഞ്ഞ് എയിംസിനെ അവരുടെ തർക്കത്തിന്റെ ഭാഗമാക്കുകയാണ്. സംസ്ഥാന സർക്കാരും കേന്ദ്രസംഘവും കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണം.
രണ്ട് സ്ഥലങ്ങൾ നിർദേശിച്ചിട്ട് അവിടെ എയിംസ് അനുവദിച്ചില്ലെങ്കിൽ തമിഴ്നാട്ടിലേക്ക് പൊയ്ക്കോട്ടെയെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. നിരുത്തരവാദപരമായ പെരുമാറ്റമാണ് കേന്ദ്ര മന്ത്രിയുടേത്.
കിനാലൂരിലെ സ്ഥലം അനുയോജ്യമല്ലെന്ന് ഒരിക്കലും കേന്ദ്രം പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]