ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും 200,000 കാറുകൾ കയറ്റുമതി ചെയ്ത് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) ചരിത്രനേട്ടം സ്വന്തമാക്കി.
‘മെയ്ക്ക്-ഇൻ-ഇന്ത്യ’ പദ്ധതിയുടെ വിജയവും ഇന്ത്യയിലെ നിർമ്മാണ മികവും ആഗോള നിലവാരവും വിളിച്ചോതുന്നതാണ് ഈ നാഴികക്കല്ല്. സാർക്ക്, ദക്ഷിണാഫ്രിക്ക, എസ്എഡിസി രാജ്യങ്ങളിലേക്ക് 2021-ൽ ആദ്യ 50,000 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ടാണ് ഹോണ്ട
ഈ രംഗത്ത് ചുവടുറപ്പിച്ചത്. തുടർന്നുള്ള രണ്ടര വർഷത്തിനുള്ളിൽ അടുത്ത 50,000 യൂണിറ്റുകളും കയറ്റുമതി ചെയ്തു.
പിന്നീട്, ഹോണ്ട സിറ്റി സെഡാൻ ഉൾപ്പെടെയുള്ള മോഡലുകളുമായി മിഡിൽ ഈസ്റ്റ്, മെക്സിക്കോ, തുർക്കി തുടങ്ങിയ ലെഫ്റ്റ്-ഹാൻഡ്-ഡ്രൈവ് വിപണികളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചു.
ഹോണ്ടയുടെ മാതൃരാജ്യമായ ജപ്പാനിലേക്കും ദക്ഷിണ അമേരിക്ക, കരീബിയൻ തുടങ്ങിയ പുതിയ വിപണികളിലേക്കും ഹോണ്ട എലിവേറ്റ് മിഡ്-സൈസ് എസ്യുവിയുടെ കയറ്റുമതി ആരംഭിച്ചതോടെ വളർച്ചയുടെ വേഗം കൂടി.
വർധിച്ചുവരുന്ന ആവശ്യം കാരണം, വെറും രണ്ട് വർഷം കൊണ്ട് ഒരു ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു. നിലവിൽ ഹോണ്ട
സിറ്റി, ഹോണ്ട എലിവേറ്റ് എന്നീ മോഡലുകളാണ് കയറ്റുമതിയുടെ 78 ശതമാനവും സംഭാവന ചെയ്യുന്നത്.
ബ്രിയോ, അമേസ്, ജാസ്, സിറ്റി ഇ:എച്ച്ഇവി, അക്കോർഡ്, സിആർ-വി തുടങ്ങിയ മോഡലുകളാണ് ബാക്കിയുള്ള 22 ശതമാനം പങ്കുവഹിക്കുന്നത്. ഹോണ്ടയുടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ കാറുകൾക്ക് ഇന്ന് 33 രാജ്യങ്ങളിൽ വിപണിയുണ്ട്.
ഇതിൽ 30 ശതമാനം വിഹിതവുമായി ജപ്പാനാണ് ഏറ്റവും വലിയ വിപണി. ദക്ഷിണാഫ്രിക്കയും മറ്റ് എസ്എഡിസി രാജ്യങ്ങളും ചേർന്ന് 26 ശതമാനം സംഭാവന ചെയ്യുമ്പോൾ, മെക്സിക്കോ (19%), തുർക്കി (16%) എന്നിവയാണ് മറ്റ് പ്രധാന വിപണികൾ.
മിഡിൽ ഈസ്റ്റ്, സാർക്ക്, കരീബിയൻ, ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്നാണ് ബാക്കി ഒൻപത് ശതമാനം കയറ്റുമതി. ഈ നേട്ടം ഇന്ത്യയിൽ നിർമ്മിച്ച കാറുകൾക്ക് ലഭിക്കുന്ന ആഗോള സ്വീകാര്യതയുടെ തെളിവാണെന്ന് ഹോണ്ട
കാർസ് ഇന്ത്യ വൈസ് പ്രസിഡന്റ് കുനാൽ ബഹൽ പ്രതികരിച്ചു. ജീവനക്കാരുടെ കഠിനാധ്വാനവും മികച്ച ഉത്പാദന ശേഷിയുമാണ് ഈ വിജയത്തിന് പിന്നിൽ.
‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഊർജ്ജം നൽകി ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ ശക്തമായ പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]