കണ്ണൂർ: നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ‘പോരാളി ഷാജി’യും രംഗത്ത്. പൊതുവേ സി പി എം സൈബർ ഗ്രൂപ്പായി അറിയപ്പെടുന്ന ‘പോരാളി ഷാജി’ പക്ഷേ ഇക്കുറി പി വി അൻവറിന്റെ ആരോപണങ്ങൾക്ക് ഒപ്പമാണ് നിലകൊള്ളുന്നത്. ‘പോരാളി ഷാജി’ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ ബംഗാളിലെ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
‘ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ
220 എം എൽ എ മാരും 32 എം പി മാരും സി പി എമ്മിന് ഉണ്ടായിരുന്ന ബംഗാളിൽ ഇന്നത്തെ അവസ്ഥക്ക് കാരണം നേതാക്കളാണെന്നും അത് കേരളത്തിലെ നേതാക്കളും തിരിച്ചറിയണമെന്നുമാണ് ‘പോരാളി ഷാജി’യുടെ ആവശ്യം. നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി എമ്മിൽ തന്നെ ഉള്ളപ്പോൾ അണികളാണ് ബംഗാളിലും ത്രിപുരയിലും നഷ്ടമായതെന്നും ഫേസ്ബുക്ക് കുറിപ്പ് ഓർമ്മപ്പെടുത്തുന്നു. നേതാക്കൾ അല്ല പാർട്ടിയെന്നും അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവിലയാണെന്നും തെറ്റുകൾ തിരുത്താനുള്ളതാണെന്നും മസിൽ പിടിച്ചു നിന്നതുകൊണ്ടായില്ലെന്നും ‘പോരാളി ഷാജി’ കുറിച്ചിട്ടുണ്ട്.
‘പോരാളി ഷാജി’യുടെ കുറിപ്പ് ഇപ്രകാരം
ബംഗാളിൽ 220 എം എൽ എ മാരും 32 എം പി മാരും ഉണ്ടായിരുന്നു സി പി ഐ എമ്മിന്.
ത്രിപുരയിൽ 50 ലധികം എം എൽ എ മാരും രണ്ടു എംപിമാരും.
ആ നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി ഐ എം തന്നെ. എന്നിട്ടും എങ്ങിനെ 48 ശതമാനം വോട്ടിൽ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി ???
നേതാക്കൾ അല്ല പാർട്ടി. അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില.
തെറ്റുകൾ തിരുത്താനുള്ളതാണ്. മസിൽ പിടിച്ചു നിന്നത്കൊണ്ടായില്ല.
‘രാഹുൽ ഗാന്ധിയോട് ഭയങ്കര ബഹുമാനം’, രാഹുലിനെതിരായ ഡിഎൻഎ പരാമർശത്തിന്റെ കാരണവും പറഞ്ഞ് അൻവർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]