കൊച്ചി: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. മൂന്നാഴ്ച്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകി. തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി എ.ഡി.ജി.പി എംആര്‍ അജിത് കുമാര്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എതിർ സത്യവാങ്മൂലം തയ്യാറാക്കാൻ രേഖകൾ പരിശോധിച്ചു വരുകയാണ്. അതിനാൽ കൂടുതൽ സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
തൃശൂർ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി എത്തിയത് സേവാഭാരതി ആംബുലൻസിൽ; ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്
എഡിജിപിക്ക് തിരിച്ചടി; പൂരംകലക്കലിൽ റിപ്പോർട്ട് തള്ളി, വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]