![](https://newskerala.net/wp-content/uploads/2024/09/pv-anvar.1.2919534.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കുമെതിരെ രംഗത്ത് വന്ന പിവി അന്‍വര്‍ എംഎല്‍എയെ നേരിടാന്‍ തയ്യാറായി സിപിഎം. അന്‍വറിന്റെ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇടതുപക്ഷ എംഎല്‍എ എന്ന പരിഗണന ഇനിയില്ലെന്ന നിലപാടാണ് സിപിഎമ്മിന്. നേരത്തെ മുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ശത്രുക്കളെ സഹായിക്കുന്ന, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് അന്‍വറിന്റെ നിലപാടുകളെന്നാണ് കണ്‍വീനര്‍ പറഞ്ഞത്.
അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നേരിട്ട് മറുപടി നല്‍കുമെന്നാണ് ടി.പി രാമകൃഷ്ണന് പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുപ്പിക്കില്ല. അന്‍വറുമായി ഇനി ഒത്തുപോകാനാകില്ലെന്നും സിപിഎം തീരുമാനിച്ച് കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ വലിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. പാര്‍ട്ടിയുടെ പിന്തുണയോടെ എംഎല്‍എ ആയ ശേഷം പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍.
അതേസമയം, അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചില്ല. ആലുവയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുട അടുത്തേക്ക് പോലും എത്താന്‍ കഴിഞ്ഞില്ല. പൊലീസുകാരുടെ വന്‍ സന്നാഹം മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തുന്നതില്‍ നിന്ന് സുരക്ഷാ വലയം തീര്‍ത്തിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാലും എംഎല്‍എ സ്ഥാനം രാതിവയ്ക്കില്ലെന്ന നിലപാടിലാണ് അന്‍വര്‍. തനിക്ക് സ്ഥാനം നല്‍കിയത് ജനങ്ങളാണെന്നും അത് ഉപേക്ഷിക്കാന്‍ സിപിഎം പറഞ്ഞാലും അനുസരിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തുറന്ന്പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന പിണറായി തന്നെ ചതിച്ചുവെന്നും നൂറില്‍ നിന്ന് ഗ്രാഫ് പൂജ്യത്തിലേക്ക് പോയെന്നും അന്‍വര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി സംവിധാനത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞിരുന്നു.