![](https://newskerala.net/wp-content/uploads/2024/09/1727231911_pv-anwar_1200x630xt-1024x538.jpg)
തിരുവനന്തപുരം: കടുത്ത വിമർശനങ്ങൾക്കിടെ പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. ഇനി മുതൽ ഇടത് എംഎൽഎയുടെ പരിഗണനയോ പരിവേഷമോ അൻവറിന് കിട്ടില്ല. അൻവറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അൻവറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാർട്ടിയുടെ തീരുമാനം. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനും പാർട്ടി തീരുമാനിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോഗിക അറിയിപ്പ് അൽപ്പസമയത്തിനകം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം, പാർട്ടി ചിഹ്നമല്ലാത്തതിനാൽ അൻവറിനെ ഔദ്യോഗികമായി പുറത്താക്കാൻ സിപിഎമ്മിന് പരിമിതിയുണ്ട്.
‘ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]