
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. അരുണ്‍ ഡൊമിനിക് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കല്യാണി പ്രിയദര്‍ശനും നസ്ലെനുമാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശിച്ചിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ ചിത്രം പങ്കുവച്ചത്.
നിമിഷ് രവിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ് രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, പിആർഒ ശബരി.
അതേസമയം സിനിമകളുടെ തെരഞ്ഞെടുപ്പിലും നടത്തിയ പ്രകടനത്തിലും ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് ഏറ്റവും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. വൈശാഖിന്റെ സംവിധാനത്തിലെത്തിയ ടര്‍ബോ ആണ് മമ്മൂട്ടിയുടേതായി അവസാനം എത്തിയ റിലീസ്. നവാഗതനായ ഡീനൊ ഡെന്നിസിന്റെ സംവിധാനത്തിലെത്തുന്ന ബസൂക്ക, ഗൗതം വസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് ഗൗതം മേനോന്റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]