![](https://newskerala.net/wp-content/uploads/2024/09/fotojet-2024-09-26t123754.587_1200x630xt-1024x538.jpg)
മുംബൈ: മലയാളി താരം സഞ്ജു സാംസണിനെ അവഗണിക്കുന്നുവെന്ന വാര്‍ത്ത നിരന്തരം കേള്‍ക്കാറുണ്ട്. ദുലീപ് ട്രോഫിയില്‍ നിന്ന് പോലും താരത്തെ മാറ്റിനിര്‍ത്തിയിരുന്നു. പിന്നീട് ഇഷാന് കിഷന് പരിക്കേറ്റപ്പോഴാണ് സഞ്ജുവിന് ഇന്ത്യ ഡി ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സഞ്ജുവിന് ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ അവസരം ലഭിക്കുമെന്നാണ്. അതുകൊണ്ടാണ് ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരുന്നു.
സഞ്ജു ആയിരിക്കും സീരീസില്‍ ഇന്ത്യയുടെ ഒന്നാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്ക്ബസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരകള്‍ മുന്‍നിര്‍ത്തി റിഷഭ് പന്തിന് വിശ്രമം നല്കുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറാക്കുക. ഇഷാന് കിഷന് ടീമിലിടം ലഭിക്കാനിടയില്ല. ഇഷാനെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദേശീയ ടീമിലുണ്ടാവില്ലെന്ന സൂചനയാണ്് സെലക്റ്റര്‍മാര്‍ നല്‍കുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ ടീമിലെത്തും.
കാണ്‍പൂരില്‍ ചില റെക്കോര്‍ഡുകള്‍ക്കരികെ ആര് അശ്വിന്! നഥാന്‍ ലിയോണിനെ പിന്നിലാക്കാനും അവസരം
രോഹിത് ശര്‍മ ടി20 മതിയാക്കിയ സാഹചര്യത്തില്‍ സഞ്ജു ഓപ്പണറായി കളിക്കുമെന്നുള്ള വാര്‍ത്തുകളും പുറത്തുവരുന്നുണ്ട്. ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളിനും പരമ്പരയില്‍ വിശ്രമം നല്കു. അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജുവിനെ കളിപ്പിക്കാനാണ് ടീം മാനേജ്മെന്റിന്റെ നീക്കം. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ സഞ്ജു ഓപ്പണറായി കളിച്ചിരുന്നുവെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. മൂന്നാം ടി20യില്‍ മൂന്നാമനായിട്ടും സഞ്ജു കളിച്ചു. ഇത്തവണയും റണ്‍സെടുക്കാതെയാണ് സഞ്ജു പുറത്തായത്.
ആ കണക്കുകള്‍ എല്ലാം തീര്‍ക്കാനുള്ള അവസരമാണ് ഇത്തവണ സഞ്ജുവിന് ലഭിക്കാന്‍ പോകുന്നത്. ഒക്ടോബര്‍ 6നാണ് ഇന്ത്യ – ബംഗ്ലാദേശ് ടി20 പരമ്പര തുടങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]