
ചെന്നൈ: ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 70കാരനായ പൂജാരി അറസറ്റിൽ. തമിഴ്നാട് തേനിയിലാണ് സംഭവം. പ്രതിയെ 15 ദിവസത്തേക്ക്റിമാൻഡ്ച ചെയ്തിട്ടുണ്ട്. തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവം.
2 ആൺകുട്ടികളും ഒരു പെൺകുട്ടിയും ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മിഠായി നൽകാമെന്ന് പറഞ്ഞ് പൂജാരിയായ തിലകൻ അകത്തേക്ക് വിളിക്കുകയായിരുന്നു. മിഠായി നൽകിയശേഷം ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നതായി കുട്ടികൾ പരാതിപ്പെടുന്നു. ഭയന്ന് പുറത്തേക്കോടിയ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാർ അയൽക്കാരെയും കൂട്ടി ക്ഷേത്രത്തിലെത്തിയപ്പോൾ മർദ്ദനം ഭയന്ന പൂജാരി വാതിൽ അടച്ച് അകത്തിരിപ്പായി. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു . പെരിയകുളം വടക്കരൈയ സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം ക്ഷേത്രത്തിലെത്തി ഇയാളെ അറസ്റ്റുചെയ്തു. പോക്സോ വകുപ്പും ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. കുട്ടികൾക്ക് കൗൺസലിംഗ് നൽകും.
രാത്രി വൈകി ടോയ്ലെറ്റ് ഉപയോഗിച്ചു, വിദ്യാർത്ഥിയെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച് ചൈനയിലെ സ്കൂൾ അധികൃതർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]