
നോയിഡ: ഉത്തർപ്രദേശിലേക്ക് വിയറ്റ്നാമിൽ നിന്നുള്ള നിക്ഷേപത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ യുപി ഇൻ്റർനാഷണൽ ട്രേഡ് ഷോയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം വിയറ്റ്നാം പ്രതിനിധികളുമായി യോഗി ആദിത്യനാഥ് ചർച്ച നടത്തിയിരുന്നു. ഐടി മേഖലയിലും ഭക്ഷ്യ സംസ്കരണ മേഖലയിലും നിക്ഷേപിക്കാനാണ് വിയറ്റ്നാം കമ്പനികൾ ലക്ഷ്യമിടുന്നത്.
സെപ്റ്റംബർ 25 മുതൽ 29 വരെ ഗ്രേറ്റർ നോയിഡയിൽ, ഉത്തർപ്രദേശ് സർക്കാരും ഇന്ത്യാ എക്സ്പോ സെൻ്ററും മാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന യുപി ഇൻ്റർനാഷണൽ ട്രേഡ് ഷോയുടെ രണ്ടാം പതിപ്പിൽ വിയറ്റ്നാം പങ്കാളി രാജ്യമായിരിക്കും. ഈ പങ്കാളിത്തം ഇരു പ്രദേശങ്ങളും തമ്മിലുള്ള വ്യാപാര, സാംസ്കാരിക വിനിമയം കൂട്ടുകയും ഉഭയകക്ഷി ബന്ധം വളർത്തുകയും ചെയ്യുമെന്ന് വിയറ്റ്നാം അംബാസഡർ എൻഗുയെൻ തൻ ഹായ് പറഞ്ഞു.
യുപിഐടിഎസ് 2024-ൻ്റെ ഭാഗമായി, സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക വിയറ്റ്നാം-ഇന്ത്യ ഫോറവും യുപി-വിയറ്റ്നാം ടൂറിസം കോൺക്ലേവും നടത്തും.
ഇന്ത്യ എക്സ്പോ മാർട്ടിൽ ഇന്നലെ ആരംഭിച്ച ആഗോള വ്യവസായ മഹാകുംഭത്തിൻ്റെ ഭാഗമായി യോഗി ആദിത്യനാഥ്, വിയറ്റ്നാം അംബാസഡർ ഉൾപ്പെടെ വിവിധ കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തേക്ക് എത്തുന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യോഗി ആദിത്യനാഥ് വിയറ്റ്നാമിൻ്റെ പങ്കാളിത്തത്തെ പ്രശംസിച്ചു. കൂടാതെ നിക്ഷേപിക്കാൻ താൽപര്യം കാണിച്ചെത്തുന്ന വിയറ്റ്നാം കമ്പനികളോട് യോഗി ആദിത്യനാഥ് നന്ദി പറയുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]