
ലോകത്തെ ഏറ്റവും ചെറിയ രാജ്യമെന്ന പ്രത്യേകതക്കായി ബെക്താഷി ഒരുങ്ങുന്നു. വത്തിക്കാനെക്കാൾ ചെറിയ രാജ്യമായിരിക്കും ബെക്താഷി. സോവറിൻ സ്റ്റേറ്റ് ഓഫ് ബെക്താക്ഷി ഓർഡർ എന്നായിരിക്കും രാജ്യത്തിന്റെ പേര്. വെറും 27 ഏക്കർ മാത്രമായിരിക്കും രാജ്യത്തിന്റെ വിസ്തൃതി. അൽബേനിയയുടെ തലസ്ഥാനമായ ടിറാനയുടെ കിഴക്ക് സൂഫി മുസ്ലിം ന്യൂനപക്ഷമായ ബെകാഷികൾക്കു സ്വന്തമായൊരു രാജ്യം നൽകുമെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ യുഎൻ പൊതുസഭയിൽ അറിയിച്ചിരുന്നു.
എഡി രാമയുടെ പ്രഖ്യാപനത്തിനു പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ സ്വന്തമായി പാസ്പോർട്ടും അതിർത്തികളും അടക്കം സ്വതന്ത്ര, പരമാധികാരവുമുള്ള ലോകത്തെ ഏറ്റവും ചെറിയ രാജ്യമായി ബെക്താഷി മാറും. മതസൗഹാർദതക്ക് പേരുകേട്ട അൽബേനിയ മദർ തെരേസയുടെ നാടാണ്. അൽബേനിയയിലെ 50% വരുന്ന മുസ്ലിംകളിൽ 10% ബെക്താഷിയിലുള്ളത്. നിലവിൽ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്റെ വിസ്തൃതി 115 ഏക്കറാണ്. ജനസംഖ്യയാകട്ടെ 800 ൽ താഴെയും.
വത്തിക്കാൻ മാതൃകയിൽ മത നേതാവായിരിക്കും ബെക്താഷിയിലും ഭരണം കൈയാളുക. പതിമൂന്നാം നൂറ്റാണ്ടിൽ ഓട്ടോമൻ സാമ്രാജ്യത്തിൽ സൂഫിസത്തിൻ്റെ ഒരു ശാഖയായി സ്ഥാപിതമായ ബെക്താഷി ഓർഡറിന് 1929 മുതൽ അൽബേനിയയിൽ ബെക്താഷി വേൾഡ് സെൻ്റർ എന്ന പേരിൽ ആസ്ഥാനമുണ്ട്. ഇത് ലോക മത സഹിഷ്ണുതയ്ക്കും സമാധാന പ്രോത്സാഹനത്തിനുമുള്ള ഒരു പുതിയ യുഗത്തെ അറിയിക്കുന്ന അസാധാരണമായ സംഭവമാണെന്ന് ബെക്താഷിയുടെ നേതാവ് എഡ്മണ്ട് ബ്രാഹിമാജ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]