
.news-body p a {width: auto;float: none;}
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ഒരു പ്രമുഖ ബിൽഡിംഗ് കൺസ്ട്രക്ഷൻ കമ്പനി ഇൻഡസ്ട്രിയെ ഞെട്ടിക്കുന്ന ഒരു പ്രകടനം നടത്തുകയുണ്ടായി. 7.5 കോടി വീതം വിലവരുന്ന അവരുടെ 1100 ലക്ഷ്വറി അപ്പാർട്ടുമെന്റുകൾ മൂന്ന് ദിവസം കൊണ്ട് വിറ്റഴിച്ചതായിരുന്നു ആ പ്രകടനം. ഇന്ത്യയുടെ റിയൽഎസ്റ്റേറ്റ് മേഖല എത്രത്തോളം വികാസം പ്രാപിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ് വെറും മൂന്ന് ദിവസം കൊണ്ട് നടന്ന ആ വമ്പൻ കച്ചവടം. മുകളിൽ സൂചിപ്പിച്ച 1100 അപ്പാർട്ടുമെന്റുകളിൽ 250 എണ്ണം വാങ്ങിയത് എൻആർഐകളായിരുന്നു എന്നതാണ് ശ്രദ്ധേയം. ജോലിയും ബിസിനസുമായി വിദേശത്ത് കുടിയേറുന്ന ഇന്ത്യക്കാർ തങ്ങളുടെ സുരക്ഷിത നിക്ഷേപസങ്കേതമായി ഇന്ത്യയെ കാണുന്നുവെന്ന് ഈ കണക്കുകളിൽ വ്യക്തം.
കൊവിഡിന് മുമ്പ് വരെ വൈകാരികമായ കാരണങ്ങളാലായിരുന്നു ഭൂരിഭാഗം എൻആർഐ നിക്ഷേപങ്ങളും ഇന്ത്യയിൽ വന്നിരുന്നതെങ്കിൽ പോസ്റ്റ് കൊവിഡ് കാലം സാഹചര്യം മാറ്റി. മികച്ചൊരു ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിയായി അവരിപ്പോൾ റിയൽഎസ്റ്റേറ്റ് മേഖലയെ കാണുകയാണ്. ബംഗളുരൂ, കൊൽക്കത്ത, നോയിഡ, ഗുഡ്ഗാവ്, കേരളം, ഹൈദരാബാദ്, മുംബയ് എന്നിവിടങ്ങളിലേക്കെല്ലാം എൻആർഐ നിക്ഷേപങ്ങൾ ഒഴുകുകയാണ്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്.
തങ്ങൾ വിദേശത്താകുമ്പോൾ വീട്ടിലെ പ്രായമമായ മാതാപിതാക്കൾക്ക് സുരക്ഷിതവും സമാധാനപൂർണവും എല്ലാ സൗകര്യങ്ങളോട് കൂടിയതുമായ താമസയിടം ഒരുക്കുക എന്നതാണ് ആദ്യത്തെ കാരണം. റിട്ടയർമെന്റ് കാലത്ത് നല്ലൊരു വരുമാനം സൃഷ്ടിക്കുക എന്നത് കൂടി കണ്ട് മറ്റൊരു വിഭാഗം നടത്തുന്ന ഇൻവെസ്റ്റ്മെന്റാണ് രണ്ടാമത്തെ കാരണം. മക്കൾക്ക് വേണ്ടി നടത്തുന്ന നിക്ഷേപം മൂന്നാമത്തെ കാറ്റഗറിയിലും ഉൾപ്പെടുന്നു. എന്തായാലും ഇന്ത്യയിലെ ഫ്ളാറ്റ്- അപ്പാർട്ടുമെന്റ് മേഖലയുടെ സുവർണകാലമാണ് നടന്നുകൊണ്ടിരിക്കുന്നത്.
പൈതൃകമായി കിട്ടിയ സ്വത്തുക്കൾ വിറ്റ് നഗരഹൃദയങ്ങളിൽ ഫ്ളാറ്റോ അപ്പാർട്ടുമെന്റുകളോ വാങ്ങുന്ന രീതിയും കണ്ടുവരുന്നുണ്ട്. ഇവിടങ്ങളിലെ സുരക്ഷിതത്വവും സ്വകാര്യതയുമാണ് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നതിന് ഹേതു. ജന്മനാട്ടിലെ വേരുറപ്പിക്കുന്നതിനും, രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് ഉത്തേജനം നൽകുക എന്ന ലക്ഷ്യത്തോടെ നിക്ഷേപം നടത്തുന്നരുമുണ്ടെന്ന് പ്രമുഖ ഹോം ഡെവലപ്പർമാർ വെളിപ്പെടുത്തുന്നു.
പ്രിയം പ്രീമിയം ലക്ഷ്വറി ഫ്ളാറ്റുകളോട്
രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ 25 ശതമാനവും നിക്ഷേപം എത്തുന്നത് വിദേശങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സംഭാവനയായാണ്. പ്രീമിയം ലക്ഷ്വറി ഫ്ളാറ്റുകളോടാണ് ഭൂരിഭാഗത്തിനും താൽപര്യം. ഇതിനായി എത്ര തുക മുടക്കാനും അവർ തയ്യാറാണ്. ബംഗളൂരുവിലെ കാര്യമെടുത്തു കഴിഞ്ഞാൽ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളാണ് ഭൂരിഭാഗം നിക്ഷേപങ്ങളുടെയും ഉടമസ്ഥർ. അടുത്തിടെ ബംഗളൂരുവിൽ 130 ഫ്ളാറ്റുകൾ വിറ്റുപോയി. വെറും ആറു മാസം കൊണ്ടാണ് ഈ കച്ചവടം നടന്നത്. ഓരോ ഫ്ളാറ്റിന്റെ വില 7-11 കോടിയായിരുന്നു. ഹൈദരാബാദിലും വൻ നിക്ഷേപമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ആസ്ഥാനമായ പല ഐടി കമ്പനികളുടെയും സിഇഒമാർ ആന്ധ്രാ സ്വദേശികളായതുതന്നെ കാരണം. കൊൽക്കത്തയിലെ സതേൺ ബൈപാസ് ഏരിയയിൽ അഞ്ച് മുതൽ 10 ശതമാനം വരെയും എൻആർഐ നിക്ഷേപങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആഗോളതലത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയുമായി താരത്യമം ചെയ്യുമ്പോൾ ഇന്ത്യയിലേത് സ്ഥിരതയാർന്നതാണ് എന്നതാണ് നിക്ഷേപത്തിനായി പലരേയും ആകർഷിക്കുന്ന ഘടകം. ഇപ്പോൾ നിക്ഷേപം നടത്തിയാൽ അടുത്ത് അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടി ലാഭം തിരികെ നേടാം എന്നത് പലരെയും ഈ മേഖലയിലേക്ക് അടുപ്പിക്കുകയാണ്.
കേരളവും മിന്നുന്നു
വൻകിട മെട്രോപൊളിറ്റൻ നഗരങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് കേരളം വളർന്നുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഇതിന് പകരുന്ന ശക്തി അത്ഭുതാവഹമായിരിക്കും. വിദേശമലയാളികളുടെ പണം തന്നെയാണ് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ വലിയൊരു അടിത്തറ. കേരളത്തിൽ തൃശ്ശൂരും തിരുവനന്തപുരവുമാണ് ഭാവിയിൽ ഏറ്റവും വലിയ വികസനത്തിന് വിളനിലമാകാൻ പോകുന്ന ജില്ലകൾ. ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയായാണ് തൃശൂരിനെ കണക്കാക്കുന്നത്. ഗോൾഡ്, ഡൈമണ്ട് ആഭരണങ്ങളുടെ മേക്കിംഗ്, പോളിഷിംഗ് തൃശൂരിൽ വലിയ രീതിയിൽ വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.
കൊവിഡ് കാലത്തെ അനിശ്ചതത്വങ്ങളെല്ലാം കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയെ വിട്ടകന്നുകഴിഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഏറ്റവുമധികം ഫ്ളാറ്റുകൾ അടുത്തകാലത്തായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കേരള റിയൽഎസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും വ്യക്തമാക്കുന്നു.