
ടെൽ അവീവ്: അറുന്നൂറിലേറെ പേരുടെ ജീവൻ കവർന്ന ആക്രമണങ്ങൾക്ക് പകരമായി ഇസ്രയേലിൽ ചാര ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ഹിസ്ബുള്ള ഗ്രൂപ്പ്. ടെൽ അവീവിലെ മൊസാദ് ആസ്ഥാനത്തേക്ക് എത്തിയ ‘ഖാദർ 1″ ബാലിസ്റ്റിക് മിസൈലിനെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. അതിനാൽ ആളപായമോ നാശനഷ്ടമോ ഇല്ല. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 9നായിരുന്നു സംഭവം. ഗാസ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഹിസ്ബുള്ള ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിക്കുന്നത്. ഇസ്രയേൽ സൈന്യവുമായി കരയുദ്ധത്തിന് സജ്ജമാണെന്നും ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ള വിക്ഷേപിച്ചത് ബാലിസ്റ്റിക് മിസൈലാണെന്ന് സ്ഥിരീകരിക്കാൻ ഇസ്രയേൽ തയ്യാറായില്ല. എന്നാൽ, മിസൈലിന്റെ പരിധിയിൽ മൊസാദ് ആസ്ഥാനം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു. അതേസമയം, തിങ്കളാഴ്ച മുതൽ തെക്കൻ ലെബനനിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 620 ആയി. ഏകദേശം 5 ലക്ഷത്തോളം പേർ ഇതിനോടകം തെക്കൻ ലെബനനിൽ നിന്ന് പലായനം ചെയ്തെന്നാണ് കണക്ക്. പൗരന്മാർ ഉടൻ ലെബനൻ വിടണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ അറിയിച്ചു. ഒഴിപ്പിക്കൽ ഏകോപിപ്പിക്കാൻ മേഖലയിലേക്ക് ബ്രിട്ടൻ മറൈൻ കമാൻഡോമാരെയും കപ്പലുകളും വിന്യസിച്ചു. സാഹചര്യങ്ങൾ വിലയിരുത്താൻ യു.എൻ രക്ഷാസമിതി അടിയന്തര യോഗം ചേരും.
ഖാദർ 1 – ‘മെയ്ഡ് ഇൻ ഇറാൻ”
ഇറാൻ നിർമ്മിതം
മദ്ധ്യദൂര സർഫസ്-ടു-സർഫസ് ബാലിസ്റ്റിക് മിസൈൽ
800 കിലോഗ്രാം വരെ സ്ഫോടക വസ്തുക്കൾ വഹിക്കും
ശബ്ദത്തേക്കാൾ 3-5 ഇരട്ടി വേഗത
പ്രഹരപരിധി 2,000 കിലോമീറ്റർ എന്ന് ഇറാൻ
ആക്രമണങ്ങൾ തുടരും. ഹിസ്ബുള്ള ദുർബലമാകുന്നു.
– യോവ് ഗാലന്റ്, പ്രതിരോധ മന്ത്രി, ഇസ്രയേൽ
ലെബനൻ മറ്റൊരു ഗാസയാകുന്നത് ലോകത്തിന് താങ്ങാനാവില്ല.
– ആന്റണിയോ ഗുട്ടറെസ്, സെക്രട്ടറി ജനറൽ, യു.എൻ
ലെബനനിലെ വ്യോമാക്രമണങ്ങൾ സാദ്ധ്യമായ കരയാക്രമണത്തിന്റെ തയ്യാറെടുപ്പാണ്.
– ഹെർസി ഹാലവി, ഇസ്രയേൽ സൈനിക മേധാവി
റിൻസണെതിരെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നോർവെയിൽ അന്വേഷണം
ലെബനനിൽ പൊട്ടിത്തെറിക്ക് കാരണമായ പേജറുകളുടെ സപ്ലൈ ശൃംഖലയിൽ ഉൾപ്പെട്ടെന്ന് സംശയിക്കുന്ന നോർട്ട ഗ്ലോബൽ കമ്പനിക്കെതിരെ നോർവെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബൾഗേറിയ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമ മലയാളിയായ റിൻസൺ ജോസിനെക്കുറിച്ച് ഇപ്പോഴും വിവരമില്ല.
ബിസിനസ് യാത്രയ്ക്കായി കഴിഞ്ഞ ആഴ്ച യു.എസിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്. നോർട്ട ഗ്ലോബൽ അടക്കം സപ്ലൈ ശൃംഖലയിൽ ഉൾപ്പെട്ടെന്ന് കരുതുന്ന സ്ഥാപനങ്ങളെ പറ്റി തായ്വാൻ, ഹംഗറി, ബൾഗേറിയ എന്നിവിടങ്ങളിൽ അന്വേഷണം തുടരുന്നു. മൊസാദ് ആസൂത്രം ചെയ്ത് നടപ്പാക്കിയ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളിൽ 39 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്.