
ശ്വാസകോശത്തെ സംരക്ഷിക്കാനായി കഴിക്കാം ഏഴ് ഭക്ഷണങ്ങൾ.
ശ്വാസകോശത്തെ സംരക്ഷിക്കാനായി കഴിക്കാം ഏഴ് ഭക്ഷണങ്ങൾ.
എല്ലാ വർഷവും സെപ്റ്റംബർ 25 ലോക ശ്വാസകോശ ദിനം ആചരിച്ച് വരുന്നു. ശ്വാസകോശാരോഗ്യത്തെ സംരക്ഷിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ.
വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഇഞ്ചിയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശ്വാസകോശാരോഗ്യത്തിനും ശ്വാസനാളത്തിലെ വീക്കം കുറയ്ക്കുന്നതിനും മ്യൂക്കസ് പുറന്തള്ളുന്നതിനും സഹായിക്കുന്നു.
മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിൻ, ശക്തമായ ആൻറി-ഇൻഫ്ലമേറ്ററിയും ആൻ്റിഓക്സിഡൻ്റുമാണ് ശ്വാസകോശ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ശ്വസന ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.
സവാളയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ കോശങ്ങളെ സംരക്ഷിക്കുന്നു.
ഗ്ലൂക്കോറഫാനിൻ സംയുക്തം ധാരാളമായി അടങ്ങിയിരിക്കുന്ന ബ്രൊക്കോളി ശ്വാസകോശരോഗങ്ങൾ അകറ്റുന്നു.
ശ്വാസകോശത്തിലെ കേടുപാടുകൾ പരിഹരിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റായ ലൈക്കോപീൻ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങ പതിവായി കഴിക്കുന്നത് ശ്വാസകോശത്തെ സംരക്ഷിക്കും.
വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]