
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി – കള്ളപ്പണം വെളുപ്പിക്കല്‍ പരാതിയുമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന് സ്കറിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ഷാജന് എത്തിയത്. ഷാജനെ ഇ ഡി ചോദ്യം ചെയ്തേക്കും. വിദേശത്ത് നിന്നും ചാനലിലേക്ക് പണം എത്തിയതുമായി ബന്ധപ്പെട്ടുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഇ ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഷാജന് ഹാജരായിരുന്നില്ല. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് ഇ ഡിയ്ക്ക് മുമ്പാകെ എത്താന്‍ ആവശ്യപ്പെട്ടത്.