
ഹീറോ മോട്ടോകോർപ്പ് പിന്തുണയുള്ള ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ആതർ എനർജിയുടെ നഷ്ടം 2022-23 സാമ്പത്തിക വർഷത്തിൽ 2.5 മടങ്ങ് വർധിച്ചതായി റിപ്പോര്‍ട്ട്. രജിസ്ട്രാർ ഓഫ് കമ്പനീസിൽ (ആർഒസി) സമർപ്പിച്ച വാർഷിക സാമ്പത്തിക പ്രസ്താവനകൾ പ്രകാരം ഇവി സ്റ്റാർട്ടപ്പ് 2023 സാമ്പത്തിക വർഷത്തിൽ 864.5 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
2022 സാമ്പത്തിക വർഷത്തിലെ 757.9 കോടി രൂപയിൽ നിന്ന് 2,670.6 കോടി രൂപയായി ആതറിന്റെ മൊത്തം ചെലവ് മൂന്നിരട്ടിയായി വർധിച്ചു. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4.3 മടങ്ങ് വർധിച്ച് 1,784 കോടി രൂപയായതിന് ശേഷവും നഷ്ടത്തിന്റെ കുതിപ്പ് തുടരുകയാണ്. 2023 സാമ്പത്തിക വര്‍ഷത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് ഓരോ ഒരുരൂപയും സമ്പാദിക്കാൻ കമ്പനി 1.5 രൂപ വീതം ചെലവഴിച്ചു എന്നാണ് കണക്കുകള്‍.
ആതറിന്റെ ഏറ്റവും വലിയ ചെലവ് മെറ്റീരിയലുകളുടെ വിലയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 365.1 കോടി രൂപയിൽ നിന്ന് 4.5 മടങ്ങ് കുതിച്ചുചാട്ടത്തോടെ 23 സാമ്പത്തിക വർഷത്തിൽ 1,655.7 കോടി രൂപ മെറ്റീരിയലുകൾക്കായി മാത്രം കമ്പനി ചെലവഴിച്ചു. ജീവനക്കാരുടെ ആനുകൂല്യ ചെലവുകൾ 2222-ൽ 113.9 കോടി രൂപയിൽ നിന്ന് 2.9 മടങ്ങ് വർധിച്ച് 334.9 കോടി രൂപയായി. ജീവനക്കാരുടെ ആനുകൂല്യ ചെലവുകളിൽ ജീവനക്കാരുടെ ശമ്പളം, പിഎഫ് സംഭാവന, ഗ്രാറ്റുവിറ്റി എന്നിവ ഉൾപ്പെടുന്നു.
മുൻ സാമ്പത്തിക വർഷത്തിലെ 45.5 കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ പരസ്യച്ചെലവ് നാലിരട്ടിയായി വർധിച്ച് 203.8 കോടി രൂപയായി. ഈ മാസം ആദ്യം, ഏഥർ അതിന്റെ നിലവിലുള്ള ഓഹരി ഉടമകളായ ഹീറോ മോട്ടോകോർപ്പിൽ നിന്നും ആഗോള നിക്ഷേപ സ്ഥാപനമായ ജിഐസിയിൽ നിന്നും 900 കോടി രൂപ സമാഹരിച്ചിരുന്നു. പുതിയ ഉൽപ്പന്ന ലോഞ്ചിനും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെയും റീട്ടെയിൽ നെറ്റ്വർക്കിന്റെയും വിപുലീകരണത്തിനും ഈ ഫണ്ട് ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി ആതർ പറഞ്ഞു.
നിലവിൽ, ഏഥർ എനർജിക്ക് രാജ്യത്തെ 100ല്‍ അധികം നഗരങ്ങളിലായി 200ല്‍ അധികം റീട്ടെയിൽ ടച്ച് പോയിന്റുകളും 1,500-ലധികം ആതർ ഗ്രിഡുകളുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കായി ഒരു പൊതു ഫാസ്റ്റ് ചാർജിംഗ് ശൃംഖലയും ഉണ്ട്. മുൻനിര 450X-ലും എൻട്രി ലെവൽ ഉൽപ്പന്നമായ 450S-ലും 2.9 കിലോവാട്ട്, 3.7 കിലോവാട്ട് ബാറ്ററി ഓപ്ഷനുകൾ ഉപയോഗിച്ച് ഏഥർ അടുത്തിടെ അതിന്റെ ഉൽപ്പന്ന പോർട്ട്ഫോളിയോ വിപുലീകരിച്ചിരുന്നു.
ഐഐടി മദ്രാസ് പൂർവ്വ വിദ്യാർത്ഥികളായ തരുണ്‍ മേത്തയും സ്വപ്നിൽ ജെയിനും ചേർന്ന് 2013-ൽ സ്ഥാപിച്ച ആതര്‍ എനര്‍ജിക്ക് ഹീറോ മോട്ടോകോർപ്പ്, ജിഐസി, എൻഐഐഎഫ്, സച്ചിൻ ബൻസാൽ, ടൈഗർ ഗ്ലോബൽ എന്നിവരുടെ പിന്തുണയുണ്ട്. ഒല ഇലക്ട്രിക് , സിമ്പിൾ എനർജി, ടിവിഎസ് തുടങ്ങിയ കമ്പനികളോടാണ് ഈ സ്റ്റാർട്ടപ്പ് മത്സരിക്കുന്നത്.
Last Updated Sep 26, 2023, 10:44 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]