
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി; പത്തനംതിട്ട ജില്ല സെക്രട്ടറിയോട് വിശദീകരണം തേടാൻ സിപിഐ; എ പി ജയന്റെ ഘടകമായ സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ആവശ്യപ്പെടും സ്വന്തം ലേഖകൻ പത്തനംതിട്ട: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിപിഐ പത്തനംതിട്ട
ജില്ല സെക്രട്ടറി എ പി ജയനോട് വിശദീകരണം തേടാൻ പാർട്ടി തീരുമാനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം.
പാർട്ടി കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. എ പി ജയന്റെ ഘടകമായ സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ആവശ്യപ്പെടും.
നാളെയാണ് സംസ്ഥാന കൗൺസിൽ ചേരുക. ജയനെതിരെ സിപിഐ വനിതാ നേതാവ് നൽകിയ പരാതി എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫിനെ നേതൃത്വത്തിലുള്ള കമ്മീഷൻ ആണ് അന്വേഷിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് സിപിഐ നിർവാഹക സമിതിയിൽ അഭിപ്രായമുയർന്നിരുന്നു. രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഈ അഭിപ്രായമുന്നയിച്ചത്.
ഇത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് വിമർശനം. കേരളത്തിലെ നേതാക്കൾ വയനാട്ടിൽ രാഹുലിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടു എന്നതിലും അദ്ദേഹം വിമർശനമുയർത്തി.
രാഹുൽ ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിർവാഹക സമിതിയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]