
42 സാമ്പിളുകളും നെഗറ്റീവ്; കോഴിക്കോട് നിപയില്‍ ആശ്വാസം; പൊതുപരിപാടികള്‍ക്ക് നിയന്ത്രണം തുടരും
കോഴിക്കോട് നിപ വ്യാപനത്തില്‍ ആശ്വാസം. ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളും നെഗറ്റീവ്. വവ്വാലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്.
സെപ്റ്റംബര്‍ 21 നാണ് വവ്വാലുകള്‍, കാട്ടു പന്നി എന്നിവ ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ആദ്യം നിപ ബാധിച്ച് മരിച്ച മുഹമ്മദലിയുടെ പ്രദേശമായ മരുതോങ്കരയില്‍ നിന്നാണ് പ്രധാനമായും സാമ്പിളുകള്‍ ശേഖരിച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നികള്‍ തുടര്‍ച്ചയായി ചത്ത നിലയില്‍ കാണപ്പെട്ടത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളും നെഗറ്റീവായി.
നിപയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. 13 മുതല്‍ ഏര്‍പ്പെടുത്തിയ പൊതു പരിപാടികള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ് തേടി രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ സമീപിച്ചിരുന്നെങ്കിലും തല്ക്കാലം ഇളവ് വേണ്ടെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടറുടെ ഉത്തരവ്. അടുത്തമാസം ഒന്നു വരെ നിയന്ത്രണം തുടരണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
അതിനിടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കണ്ടെയിന്മെന്റ് സോണുകളില്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ തന്നെ തുടരുകയാണ് . ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസ്സുകാരന് ഉള്‍പ്പെടെയുള്ള നാല് പേരുടെയും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ലഭിച്ച മുഴുവന്‍ ഫലങ്ങളും നെഗറ്റീവ് ആണ്.
Story Highlights: 42 Nipah samples are negative
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]