സഹകരണ മേഖലയിലെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നും തുടര്‍ക്കഥയെന്നും വിമര്‍ശനവുമായി സിപിഐ. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു.
തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം നല്‍കാതെ ജനസദസ് നടത്തിയിട്ട് കാര്യമില്ല. സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. നിലവിലെ മുന്‍ഗണന ഇടതുസര്‍ക്കാരിന് ചേര്‍ന്നതല്ല. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും സിപിഐ മുന്നറിയിപ്പ് നല്കി.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം മടക്കി നല്‍കാനാണ് സിപിഐഎം നീക്കം. സര്‍ക്കാര്‍തലത്തില്‍ ഇടപെട്ട് പണം മടക്കി നല്കാന് നീക്കം തുടങ്ങാന്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ധാരണയായി. മണ്ഡല അടിസ്ഥാനത്തില്‍ രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കും.
Read Also: ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു; കരുവന്നൂര്‍ ചോദ്യം ചെയ്യലില്‍ ഇഡിക്കെതിരെ എം.കെ കണ്ണന്
ചൂടേറിയ ചര്‍ച്ചകളാണ് ഇന്ന് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ നടന്നത്. സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാന്‍ നഷ്ടപ്പെട്ട പണം മടക്കി നല്‍കുമെന്ന് നേരിട്ട് കണ്ട് ഉറപ്പു നല്‍കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊതുവായ് ഉയര്‍ന്ന ആവശ്യം. സര്‍ക്കാര്‍ ഇടപ്പെട്ട് കരുവന്നൂരില്‍ നഷ്ടപ്പെട്ട പണം അടിയന്തരമായി നിക്ഷേപകര്‍ക്ക് മടക്കി നല്‍കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് പണം മടക്കി നല്കി മുഖം രക്ഷിക്കാനാണ് നീക്കം. കരുവന്നൂരില്‍ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതായി കാണരുതെന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
Story Highlights: cpi against karuvannur bank fraud
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]