ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ചുറി നേടി ശുഭ്മാന്‍ ഗില്‍ സ്വപ്നതുല്യമായ കുതിപ്പ് തുടരുകയാണ്. ആദ്യ മത്സരത്തില്‍ 63 പന്തില്‍ 74 റണ്‍സടിച്ച ഗില്‍ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയും സെഞ്ചുറി നേടിയിരുന്നു.ഇന്‍ഡോറില്‍ ഗില്‍ കുറിച്ചത് കരിയറിലെ ആറാം ഏകദിന സെഞ്ചുറിയാണ്. ഈ വര്‍ഷം മാത്രം 72.35 ശരാശരിയില്‍ 1230 റണ്‍സാണ് ഗില്‍ ഏകദിനങ്ങളില്‍ അടിച്ചെടുത്തത്. അതും 105 പ്രഹരശേഷിയില്‍. ഒരു കലണ്ടര്‍ വര്‍ഷം 1894 റണ്‍സടിച്ച സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
24-ാം വയസില്‍ ഗില്‍ നേടിയ റണ്‍സും ഏകദിന ക്രിക്കറ്റിലെ ഇതിഹാസ താരമായ വിരാട് കോലി ഈ പ്രായത്തില്‍ നേടിയ റണ്സുമൊന്ന് താരതമ്യം ചെയ്തു നോക്കുന്നത് രസകരമായിരിക്കും. ഗില്ലിന്റെ പകുതി പ്രതിഭയെ തനിക്കുള്ളൂവെന്ന് മുമ്പ് പറഞ്ഞിട്ടുള്ള കോലി പക്ഷെ ഇതേ പ്രായത്തില്‍ റണ്‍വേട്ടയിലും സെഞ്ചുറികളിലും ഗില്ലിനെക്കാള്‍ ബഹുദൂരം മുന്നിലാണ്.
24ാം വയസില്‍ മൂന്ന് ഫോര്‍മാറ്റിലുമായി ഗില്ലിന്റെ പേരിലുള്ളത് ഒമ്പത് സെഞ്ചുറികള്‍. 29 ഏകദിനത്തില്‍ നിന്ന് ഒരു ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ ആറ് സെഞ്ചുറിയും 18 ടെസ്റ്റില്‍ രണ്ട് സെഞ്ചുറിയും 11 ടി20യില്‍ ഒരു സെഞ്ചുറി ഗില്‍ നേടി. 18 ടെസ്റ്റില്‍ 966 റണ്‍സും 35 ഏകദിനത്തില്‍ നിന്ന് 1864 റണ്‍സും 11 ടി20 മത്സരങ്ങളില്‍ 304 റണ്‍സുമാണ് ഗില്ലിന്റെ പേരിലുള്ളത്.ഏകദിനത്തില്‍ നേടിയ ആറ് സെഞ്ചുറികളില്‍ മൂന്നും നാട്ടിലാണ്. ടെസ്റ്റിലെ ഒരു സെഞ്ചുറിയും നാട്ടില്‍ തന്നെ.
സെഞ്ചുറിയടിച്ചിട്ടും ഗില്ലിന്റെ പ്രകടനത്തില്‍ തൃപ്തിയില്ല, വിമര്‍ശനവുമായി സെവാഗ്
എന്നാല്‍ തന്റെ 24-ാം വയസില്‍ മൂന്ന് ഫോര്‍മാറ്റിലുമായി വിരാട് കോലിയുടെ പേരിലുണ്ടായിരുന്നത് 15 സെഞ്ചുറികളായിരുന്നു. 24-ാം വയസില്‍ 10 ടെസ്റ്റ് മാത്രം കളിച്ചിരുന്ന കോലി രണ്ട് സെഞ്ചുറികള്‍ അടക്കം 703 റണ്‍സും 90 ഏകദിനങ്ങളില്‍ നിന്ന് 13 സെഞ്ചുറി ഉള്‍പ്പെടെ 3886 റണ്‍സും നേടി. കോലിയുടെ പേരില്‍ ടി20 സെഞ്ചുറി ഉണ്ടായിരുന്നില്ല.
രണ്ട് കാലഘട്ടത്തിലെ താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെങ്കിലും 24-ാം വയസില്‍ കോലിയുടെ പേരിലുണ്ടായിരുന്നത്ര സെഞ്ചുറികള്‍ ഇപ്പോള്‍ ഗില്ലിന്റെ പേരിലില്ല. പക്ഷെ 24-ാം വയസില്‍ 90 ഏകദിനം കളിച്ചിരുന്നു കോലിയെന്ന കണക്കുകള്‍ കാണാതിരിക്കാനാവില്ല. ഇതുവരെ 35 ഏകദിനങ്ങള്‍ മാത്രം കളിച്ച ഗില്‍ ഈ പ്രായത്തില്‍ 90 ഏകദിനങ്ങളില്‍ കളിച്ചിരുന്നെങ്കില്‍ സെഞ്ചുറികളുടെ കണക്കിലും കോലിയെ പിന്നിലാക്കിയേനെ എന്ന് ഒരു വിഭാഗം കരുതുന്നു. അതെന്തായാലും പ്രായക്കണക്ക് മാത്രം നോക്കിയാല്‍ തന്റെ 24-ാം വയസില്‍ കോലി തന്നെയായിരുന്നു കിങ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Sep 25, 2023, 3:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]