ചെന്നൈ: തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്ത്തികേയൻ. കോമഡി മാത്രമല്ല വ്യത്യസ്തങ്ങളായ ഏത് കഥാപാത്രങ്ങളും ചേരും എന്ന് തെളിയിച്ച് മുന്നേറുകയാണ് ശിവകാര്ത്തികേയൻ. അതുകൊണ്ടുതന്നെ ശിവകാര്ത്തികേയൻ നായകനാകുന്ന ഓരോ ചിത്രങ്ങളുടെയും പ്രഖ്യാപനം ആരാധകര്‍ക്ക് ആവേശമാണ്. തമിഴിലെ പ്രമുഖ സംവിധായകന് എ ആര് മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലായിരിക്കും ശിവകാര്ത്തികേയൻ ഇനി നായകനാകുക.
എ ആര് മുരുഗദോസിന്റെ ജന്മദിനമായ സെപ്തംബര്‍ 25ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ശിവകാര്ത്തികേയന് തന്നെ തന്റെ എക്സ് അക്കൌണ്ടിലൂടെ നടത്തി. എ ആര് മുരുഗദോസിനൊപ്പമുള്ള ചിത്രവും ശിവകാര്ത്തികേയന് പങ്കുവച്ചിട്ടുണ്ട്. ജന്മദിനാശംസകള് സാര്‍, എന്റെ 23മത്തെ ചിത്രം താങ്കള്‍ക്കൊപ്പം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അതിനൊപ്പം താങ്കളുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ഇരട്ടി സന്തോഷവാനായി. ഈ ചിത്രം എന്നെ സംബന്ധിച്ച് ഏറെ സ്പെഷ്യലാണ്. ഷൂട്ടിംഗിനായി കാത്തിരിക്കാന്‍ വയ്യ -ശിവകാര്ത്തികേയന് എക്സ് പോസ്റ്റില്‍ പറഞ്ഞു.
Dear @ARMurugadoss sir,
Wishing you a very happy birthday sir 😊👍
Sir I’m extremely delighted to join with you for my 23rd film and I’m double delighted after listening to your narration. This film is going to be very special for me in all aspects and I can’t wait to start… pic.twitter.com/XiOye1GmuL
— Sivakarthikeyan (@Siva_Kartikeyan) September 25, 2023
അതേ സമയംമൃണാള് താക്കൂറാണ് ചിത്രത്തിലെ നായിക എന്നാണ് വിവരം. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം. ഒക്ടോബറിലായിരിക്കും ശിവകാര്ത്തികേയൻ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക എന്നാണ് വിവരം. എന്തായിരിക്കും പ്രമേയമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും മുരുഗദോസിന്റെ സ്ഥിരം ശൈലിയിലുള്ള പടമായിരിക്കും ഇതെന്നാണ് വിവരം. എസ്കെ 23 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ശിവകാര്ത്തികേയൻ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘മാവീരനാ’ണ്. വളരെ പെട്ടെന്നു തന്നെ 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു ശിവകാര്ത്തികേയൻ നായകനായ ‘മാവീരൻ’. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് ചിത്രത്തില്‍ നായികയായത്.
ശിവകാര്ത്തികേയൻ നായകനായി ഇതിനു മുമ്പ് തിയറ്ററുകളില്‍ എത്തിയത് ‘പ്രിൻസ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിൻസ്’ നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ‘പ്രിൻസ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്പ്കയായിരുന്നു ശിവകാര്‍ത്തികേയന്റെ നായിക.
പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി മോഹന്‍ലാല്‍; ചിത്രങ്ങള്‍
ആഘോഷമായി, ആഡംബരമായി: പരിനീതി രാഘവ് ഛദ്ദ വിവാഹം; ചിത്രങ്ങള്‍ വൈറല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]