തിരുവനന്തപുരം: ഒടുവിൽ ജാമ്യം നേടി ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഷാരോണ്‍ വധക്കേസില്‍ നെടുമങ്ങാട് പോലീസ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തത്.
കൂട്ട് പ്രതിയായ അമ്മയും അമ്മാവനും ജാമ്യത്തിലാണെകിലും ഗ്രീഷ്മ ക്ക് മാത്രം ലഭിച്ചിരുന്നില്ല.. കീഴ്ക്കോടതി അപേക്ഷ തള്ളിയതോടെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.കേരളത്തിലെ കോടതിയുടെ പരിധിയിലല്ല കുറ്റകൃത്യം നടന്നതെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് തമിഴ്നാട് പാളുകലിലുള്ള വീട്ടില്‍ വച്ച് ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത്.
ശാരീരിക അസ്വാസ്ഥ്യം നേരിട്ട് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]