
ചെന്നൈ ∙ അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ സ്വത്തിൽ അവകാശവാദമുന്നയിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ഭർത്താവും ചലച്ചിത്ര നിർമാതാവുമായ ബോണി കപൂർ. ശ്രീദേവിയുടെ സ്വത്ത് നിയമവിരുദ്ധമായി തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ബോണി കപൂർ മദ്രാസ്
ഹർജി നൽകി.
ശ്രീദേവിയുടെ പേരിൽ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള വസ്തുവിലാണ് ഒരു സ്ത്രീയും രണ്ട് ആൺമക്കളും അവകാശവാദമുന്നയിച്ചത്.
ഈ വസ്തു 1988 ഏപ്രിൽ 19ന് ശ്രീദേവി എം.സി. സംബന്ത മുതലിയാറിൽനിന്ന് വാങ്ങിയതായി രേഖകളുണ്ടെന്നും സ്ത്രീയും മക്കളും ചേർന്ന് തട്ടിപ്പിനു ശ്രമിക്കുകയാണെന്നുമാണ് ബോണി കപൂർ ആരോപിച്ചത്.
മുതലിയാറിന്റെ മകന്റെ രണ്ടാം ഭാര്യയാണ് താനെന്നും 1975 ൽ അയാളെ വിവാഹം കഴിച്ചുവെന്നുമാണ് സ്ത്രീയുടെ അവകാശവാദം.
എന്നാൽ അയാളുടെ ആദ്യ ഭാര്യ 1999 വരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നു ബോണി കപൂർ ഹർജിയിൽ പറയുന്നു.
അവകാശവാദമുന്നയിച്ച സ്ത്രീക്ക് താംബരം താലൂക്ക് തഹസിൽദാർ നൽകിയ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു. വിഷയം പുനഃപരിശോധിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് എൻ.
ആനന്ദ് വെങ്കിടേഷ് താംബരം തഹസിൽദാരോട് നിർദേശിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Boney Kapoor എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]