ഗുരുഗ്രാം: സിന്തറ്റിക്ക് മയക്കുമരുന്ന് കേസിൽ 7 വിദേശികൾ അടക്കം 8 പേർ പിടിയിൽ. രാജ്യാന്തര രാസലഹരി നിർമ്മാണ വിതരണ സംഘത്തിൽ പെട്ടവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി പൊലീസ് നൽകിയ വിവരത്തെ തുടർന്ന് ഗുരുഗ്രാമിൽ നിന്നും ഹരിയാന പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ലഹരി ഉത്പാദന സാമഗ്രികളും, നിരവധി മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ തുടർ അന്വേഷണത്തിലാണ് വിദേശികളടക്കമുള്ളവർ പിടിയിലാകുന്നത്. അന്ന് 778 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മലപ്പുറം പുതുക്കോട്ട് സ്വദേശി സിറാജിന്റെ ബാങ്ക് ഇടപാടുകളാണ് പ്രതികളിലേക്കെത്തിച്ചത്.
ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ വെച്ചാണ് സംഘം പണം പിൻവലിച്ചതെന്നും കണ്ടെത്തി. ഇവർ തങ്ങുന്ന സ്ഥലമടക്കമുള്ള വിവരങ്ങൾ മനസിലാക്കിയ അന്വേഷണ സംഘം വിവരം ഹരിയാന പൊലീസിനെ അറിയിച്ചു.
6 നൈജീരിയൻ സ്വദേശികളും, ഒരു നേപ്പാൾ സ്വദേശിയും, ഒരു മിസ്സോറാം സ്വദേശിനിയും ആണ് പിടിയിലായത്. ഇവരുടെ താമസ സ്ഥലത്ത് നിന്നും 1.60 കിലോ സൾഫർ, 904 ഗ്രാം കൊക്കെയ്ൻ, 2.34 കിലോ അസംസ്കൃത കൊക്കെയ്ൻ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
കൂടാതെ 42 മൊബൈൽ ഫോണുകൾ, 3 ഇലക്ട്രോണിക് തുലാസുകൾ, പാക്കിംഗ് സാമഗ്രികളും 7500 രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്നും കണ്ടെടുത്ത മയക്കുമരുന്നിന് മാത്രം ഒരുകോടിയിലധികം വിലവരുമെന്നാണ് പൊലീസ് പറയുന്നത്.
ഡാർക്ക് വെബ് ഉപയോഗിച്ചാണ് കച്ചവടം. പിടിയിലായവരിൽ ഒരാൾക്കൊഴികെ മറ്റുള്ളവർക്ക് സാധുവായ ടൂറിസ്റ്റ് വിസയോ, റസിഡൻഷ്യൽ വിസയോ, ഇന്ത്യയിൽ തങ്ങുന്നതിനായി മറ്റ് രേഖകളൊന്നും ഇല്ല.
ഡൽഹിയും, ഹിമാചലും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]