
ചണ്ഡിഗഡ് ∙ പാക്കിസ്ഥാൻ ചാരസംഘടനയുടെ പിന്തുണയോടെയുള്ള ഭീകരാക്രമണപദ്ധതി പഞ്ചാബ് പൊലീസ് പൊളിച്ചു. ഒരാൾ അറസ്റ്റിലായി.
4 ഗ്രനേഡുകളും ആർഡിഎക്സ് സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. രവീന്ദർ പാൽ സിങ് എന്നയാളാണ് അറസ്റ്റിലായത്.
മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.
യുകെ ആസ്ഥാനമായ ഖലിസ്ഥാൻ ഭീകരസംഘടന ബബ്ബർ ഖൽസ ഇന്റർനാഷനൽ (ബികെഐ) ഭീകരൻ നിഷാൻ സിങ് ആണ് മുഖ്യസൂത്രധാരൻ എന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾ പാക്ക് ചാരസംഘടനയുടെ നിർദേശപ്രകാരമാണു പദ്ധതി തയാറാക്കിയത്.
അമ്യത്സർ ഹൈവേയിൽ റോഡരുകിലെ കുറ്റിക്കാട്ടിൽ ബാഗിൽ ഒളിപ്പിച്ച നിലയിലാണു സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]