ബെയ്ജിംഗ്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യന് മാറ്റി വച്ച് ശസ്ത്രക്രിയാ വിദഗ്ധർ, ഒമ്പത് ദിവസം ഈ ശ്വാസകോശം പ്രവർത്തിച്ചതായാണ് ഗവേഷകർ വിശദമാക്കുന്നത്. അവയവക്ഷാമ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സെനോട്രാൻസ്പ്ലാന്റേഷൻ എന്ന സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ വികാസമായാണ് ഈ ശസ്ത്രക്രിയയെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നിലവിൽ അവയവ മാറ്റിവയ്ക്കലുകളുടെ ആഗോള ആവശ്യത്തിന്റെ 10ശതമാനം വരെ മാത്രമാണ് നിറവേറ്റപ്പെടുന്നത്. എന്നാൽ ഇത്തരം അവയവ മാറ്റങ്ങൾക്കായി ഏറെക്കാലത്തെ ഗവേഷണങ്ങൾ ഇനിയും വേണ്ടിവരുമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.
ആവേശം കൊള്ളിക്കുന്നതും നിരവധി പ്രതീക്ഷകൾ നൽകുന്നതുമാണ് നിലവിലെ നിരീക്ഷണമെന്നാണ് ലാംഗോൺ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശ്വാസകോശ ട്രാൻസ്പ്ലാൻറ് സർജനായ ഡോ. ജസ്റ്റിൻ ചാൻ വിശദമാക്കുന്നത്.
എന്നാൽ ഇത്തരം അവയവ മാറ്റം ഏറെക്കാലത്തേക്ക് മനുഷ്യനെ സഹായിക്കില്ലെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഈ പ്രവൃത്തി വളരെ സ്വാഗതാർഹമാണെന്നും വലിയ രീതിയിൽ മുന്നോട്ടുള്ള ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നതാണ് നടപടിയെന്നാണ് ന്യൂകാസിൽ സർവകലാശാലയിലെ റെസ്പിരേറ്ററി ട്രാൻസ്പ്ലാൻറ് മെഡിസിൻ പ്രൊഫസറായ ആൻഡ്രൂ ഫിഷർ വിശദമാക്കുന്നത്. മികച്ച രീതിയിൽ ഗവേഷണം ചെയ്യുന്നത് നിരവധിപ്പേർക്ക് കൂടുതൽ ആശ്വാസകരമാണ്, പന്നിയുടെ ശ്വാസകോശം ഉപയോഗിച്ചുള്ള ശ്വാസകോശ സെനോട്രാൻസ്പ്ലാന്റേഷന്റെ യുഗത്തിൽ നിന്ന് ഏറെ അകലെയല്ലെന്നും ആൻഡ്രൂ ഫിഷർ വിശദമാക്കുന്നത്.
പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് മാറ്റിവയ്ക്കുന്ന അവയവങ്ങളിൽ ഹൃദയം, വൃക്കകൾ, കരൾ എന്നിവ ഉൾപ്പെടുന്നുണ്ട്. സെനോട്രാൻസ്പ്ലാന്റേഷൻ വരും വർഷങ്ങളിൽ ഗവേഷണത്തിന്റെ ഏറെ സാധ്യതയുള്ള മേഖലയായി മാറിയിരിക്കുകയാണ്.
പന്നികളിൽ നിന്ന് മനുഷ്യർക്ക് മാറ്റിവയ്ക്കുന്ന അവയവങ്ങളിൽ ചിലത് നീക്കം ചെയ്ത് പ്രത്യേക മനുഷ്യ ജീനുകൾ ചേർത്താണ് ഇവ സാധാരണയായി ജനിതകമാറ്റം വരുത്തുന്നത്. സ്വീകർത്താവിന്റെ ശരീരം അവയവങ്ങൾ നിരസിക്കുന്നത് കുറയ്ക്കുന്നതിനായാണ് ജനിതക മാറ്റം അടക്കമുള്ള മാർഗങ്ങൾ ഉപയോഗിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]