
ജോധ്പുർ ∙ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് ഉചിതമായ മറുപടി നൽകിയെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നമ്മുടെ സൈനികർ തീവ്രവാദികളെ കൊലപ്പെടുത്തിയത് അവരുടെ മതത്തിന്റെ പേരിലല്ല, മറിച്ച് അവരുടെ പ്രവർത്തികളുടെ പേരിലാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പഹൽഗാം ആക്രമണത്തിനു ശേഷം, സൈനിക മേധാവികളെ വിളിച്ച് അവർ ഓപ്പറേഷനു തയ്യാറാണോ എന്ന് ചോദിച്ചതായും പ്രതിരോധ മന്ത്രി പറഞ്ഞു.
‘‘മൂന്ന് സായുധ സേനകളുടെയും മേധാവികൾ ഏകകണ്ഠമായി മറുപടി നൽകി. ഏത് ഓപ്പറേഷനും ഞങ്ങൾ തയ്യാറാണ് എന്നായിരുന്നു അവരുടെ ഉത്തരം.
പ്രധാനമന്ത്രി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഇത് ഇന്ത്യയാണ്.
ഓപ്പറേഷൻ സിന്ദൂറിൽ, നമ്മുടെ സേനയ്ക്ക് എല്ലാ അതിർത്തി പ്രദേശങ്ങളിൽ നിന്നും പൂർണ പിന്തുണ ലഭിച്ചു’’ – രാജ്നാഥ് സിങ് പറഞ്ഞു.
‘‘ലോകമെമ്പാടുമുള്ള ആളുകളെ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുകയും, വസുധൈവ കുടുംബകം എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഇന്ത്യ വിവേചനം കാണിക്കുന്നില്ല.
തീവ്രവാദികൾ മതം തിരിച്ചറിഞ്ഞ ശേഷമാണ് ആളുകളെ കൊന്നത്. നമ്മുടെ സൈനികർ മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് തീവ്രവാദികളുടെ പ്രവർത്തികൾ മൂലമാണ് അവരെ കൊന്നത്’’ – രാജ്നാഥ് സിങ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]