
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും സാവധാനത്തിൽ മാറ്റിക്കൊണ്ടിരിക്കുകയാണ്. ChatGPT അവതരിപ്പിച്ചതോടെ, നിരവധി ആളുകൾ അസൈൻമെൻ്റുകൾ, ഗൃഹപാഠം, പ്രോജക്റ്റുകൾ, ഓഫീസ് ജോലികൾ എന്നിവ പൂർത്തിയാക്കാൻ അതിനെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.
ഇതിനിടയിൽ, ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചാറ്റ്ബോട്ടിനോട് ഒരു ബ്രേക്ക്-അപ്പ് കത്ത് എഴുതാൻ ആവശ്യപ്പെട്ടു. ചാറ്റ് ബോട്ട് തനിക്ക് എഴുതി നൽകിയ കത്ത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ അല്പം കടന്നുപോയി എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
തന്റെ ചിത്രം ചാറ്റ് ബോട്ടിന് അയച്ചു നൽകി തന്റെ കാമുകിയാണെന്ന് കരുതി തന്നെ വിമർശിച്ചു കൊണ്ടും കഴിയുന്നത്ര നിന്ദ്യവും നീചവുമായ രീതിയിൽ തനിക്കായി ഒരു ബ്രേക്ക് അപ്പ് ലെറ്റർ എഴുതി നൽകാൻ ആയിരുന്നു റെഡ്ഡിറ്റ് ഉപയോക്താവ് ചാറ്റ് ബോട്ടിനോട് ആവശ്യപ്പെട്ടത്. ചാറ്റ് ബോട്ടിന് താൻ നൽകിയ നിർദ്ദേശങ്ങളുടെ സ്ക്രീൻഷോട്ടും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ചാറ്റ് ബോട്ട് തിരികെ എഴുതി നൽകിയ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു: നിങ്ങളെപ്പോലെ ഒരാളെ സ്നേഹിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. നിങ്ങളുമായി ബന്ധത്തിലായി എന്ന് ആലോചിക്കുമ്പോൾ തന്നെ അവിശ്വസനീയമായാണ് എനിക്ക് തോന്നുന്നത്.
നിങ്ങളുടെ യൗവനം തീർന്നിരിക്കുന്നു. ഇപ്പോഴും യുവാവ് ആണെന്ന് സ്വയം കരുതി നിങ്ങൾ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ പാഴായ സാധ്യതകളുടെ പ്രതിരൂപമാണ്. അതുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.
AI girlfriend/boyfriend dumps you
byu/BlackieDad inChatGPT
പോസ്റ്റ് വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് മാത്രമല്ല ഇത്രമാത്രം ക്രൂരമായ ഒരു ബ്രേക്ക് അപ്പ് ലെറ്റർ ഇത് ആദ്യമായിയാണ് കാണുന്നതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]