ഓരോ ദിവസവും എന്തെല്ലാം തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? അതിൽ പലതും കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നാറുണ്ട്. എന്നാലും എന്തിനാവും ആളുകൾ ഇത്തരത്തിലുള്ള വീഡിയോകൾ ഷെയർ ചെയ്യുന്നത്? ലൈക്കിനും ഷെയറിനും വ്യൂസിനും വേണ്ടി എന്തും ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങളെല്ലാം നമുക്കുള്ളിൽ ഉയർന്നിട്ടുണ്ടാകാം. എന്തായാലും, അത്തരത്തിലുള്ള ഒരു വീഡിയോയാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്.
പണത്തെ വളരെ ബഹുമാനത്തോടെ കാണണം എന്നു പറയാറുണ്ട്. കാരണം, നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ അത്യാവശ്യത്തിനുള്ള പണം നമ്മുടെ കയ്യിലുണ്ടായേ തീരൂ. ഏത് നേരത്താണ് ജീവിതം മാറിമറിയുന്നത് എന്ന് പോലും പറയാനാവില്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവരും അത്യാവശ്യത്തിനു പോലും പണമില്ലാത്തവരും കയറിക്കിടക്കാൻ ഒരു കൊച്ചുകൂര പോലും ഇല്ലാത്തവരുമായ അനേകം ആളുകൾ ഈ ലോകത്തുണ്ട്. അതുകൊണ്ട് തന്നെയാണ് പണത്തെ ബഹുമാനിക്കണം എന്നു പറയുന്നതും.
എന്നാൽ, ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കാണുന്നത് ഒരു യുവതി കുറച്ച് നോട്ടുകൾ അടിച്ചുവാരിക്കൂട്ടുന്നതാണ്.
@mrs.good.lucky എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയ ബ്ലോഗറായ അനസ്താസിയ ബൽവനോവിച്ചിന്റേതാണ് വീഡിയോ. അനസ്താസിയ നോട്ടുകൾ അടിച്ചുവാരുന്നതാണ് വീഡിയോയിൽ കാണുന്നത്. അത് ചവറ്റുകുട്ടയിൽ ഉപേക്ഷിക്കാനാണോ എന്നും വീഡിയോ കാണുമ്പോൾ സംശയം തോന്നുന്നുണ്ട്.
എന്തായാലും, വീഡിയോ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ നിരവധിപ്പേർ കമന്റുകളുമായും എത്തി. ഇത് ശരിയല്ല എന്നും പണത്തിനോട് ബഹുമാനം കാണിക്കണമെന്നും പറഞ്ഞവരുണ്ട്. അതേസമയം, ഇതൊക്കെ ശരിക്കും നോട്ടുകൾ തന്നെയാണോ എന്നും ചിലർ സംശയം പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]