
മന്ത്രി പദവി കിട്ടിയത് തിരിച്ചടിയായി ; സുരേഷ് ഗോപി നിയമക്കുരുക്കിൽ ; അഭിനയിക്കുന്നതിനും പ്രതിഫലം വാങ്ങി ഉദ്ഘാടനങ്ങൾ ചെയ്യുന്നതിനും നിരവധി നിയമ തടസ്സങ്ങൾ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയ്ക്ക് സിനിമയില്‍ അഭിനയിക്കുന്നതില്‍ നിരവധി നിയമ തടസ്സങ്ങൾ. സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു.
സെപ്റ്റംബർ ആറിന് സുരേഷ് ഗോപി അടക്കമുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. എംപിമാർക്കും എംഎല്‍എമാർക്കും സിനിമയില്‍ അഭിനയിക്കുന്നതിന് പ്രശ്നമില്ല.
എന്നാല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവർക്ക് മറ്റു ജോലികള്‍ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല.
മന്ത്രിപദം എന്നത് മുഴുവന്‍ സമയ ജോലിയായിട്ട് കാണേണ്ട കാര്യമാണ്.
ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്ബോള്‍ പ്രതിഫലം വാങ്ങിക്കാനും സുരേഷ് ഗോപിക്ക് സാധിക്കില്ല
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം വാങ്ങി മറ്റൊരു ജോലി ചെയ്യല്‍ മന്ത്രി പദത്തില്‍ തുടരുമ്ബോള്‍ സാധിക്കില്ല. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് മന്ത്രിയുടെ ജോലിയുടെ സ്വഭാവം.
അതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി മാറും. പ്രധാനമന്ത്രിക്ക് മാത്രമാണ് ഈ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത്.
പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാതെ തന്നെ, സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി പ്രത്യേക അനുമതി നല്കിയാല് മറ്റ് നിരവധിപ്പേരും ജോലി ചെയ്യാനുള്ള അനുമതി ചോദിച്ച് എത്തും. ഒരു മന്ത്രി സ്വകാര്യ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്കി മറ്റു ജോലികളില്‍ ഏർപ്പെട്ടാല്‍ അത് മന്ത്രി പദവിയുടെ ബാധിക്കുന്നതായിരിക്കുമെന്നും പി ഡി ടി ആചാരി പറയുന്നത്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]