സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഭരതനാട്യം. ഓഗസ്റ്റ് 30ന് ചിത്രം തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രമോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നടന്മാരായ ശബരീഷ് വർമയും അജു വർഗീസും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സാമുവൽ എബി ആണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ.
സൈജു കുറുപ്പ് എന്റര്ടെയ്ന്മെന്റ്സുമായി ചേര്‍ന്ന് തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൈജു കുറുപ്പ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ സായ്കുമാർ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി.
ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, കലാസംവിധാനം ബാബു പിള്ള, മേക്കപ്പ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, നിശ്ചല ഛായാഗ്രഹണം ജസ്റ്റിൻ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് കല്ലാർ അനിൽ, ജോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന. പിആര്‍ഒ വാഴൂർ ജോസ്. ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ഭരതനാട്യം.
‘പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം’; അന്റോണിയോ ഗ്രാംഷിയുടെ വാക്കുകളുമായി രമ്യ നമ്പീശൻ
പൃഥ്വിരാജ്- ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ കൃഷ്ണ കൃഷ്ണ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അജു ആയിരുന്നു ഈ ഗാനം ആലപിച്ചത്. പ്രേമം മുതല്‍ ശബരീഷ് വര്‍മ മികച്ച ഗായകനാണെന്ന് തെളിയിച്ച നടനാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]