
AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ച സാഹചര്യത്തിൽ തൽസ്ഥാനത്തേക്ക് സ്ത്രീ പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉയരുകയാണ്. ഇതേ സാഹചര്യം തന്നെയാണ് കേരളാ ചലച്ചിത്ര അക്കാദമിയിലും നിലനിൽക്കുന്നത്. ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച രഞ്ജിത്തിന് പകരമായി സ്ത്രീ പ്രാതിനിധ്യം വേണമെന്ന് സംവിധായകൻ ബിജുകുമാർ ദാമോദരൻ. രഞ്ജിത്തും കൂട്ടരും പുറത്താക്കിയ ദീപിക സുശീലന്റെ പേരും ബിജുകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നിർദേശിക്കുന്നുമുണ്ട്.
ചലച്ചിത്ര അക്കാദമി ചെയർമാൻ രാജി വെച്ച സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുന്ന വാർത്തകൾ സത്യമാവുകയാണെങ്കിൽ കൂടുതൽ ഡിസാസ്റ്റാർ എന്നേ പറയാൻ സാധിക്കൂ എന്നാണ് ബിജുകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 29 വർഷമായിട്ടും മേളയെ അന്താരാഷ്ട്ര പ്രസക്തമായി റീ ഡിസൈൻ ചെയ്യാൻ സാധിക്കാതെ വീണ്ടും പഴയ സ്ഥിരം കമ്മിറ്റിക്കാരുടെ കയ്യിലേക്ക് എറിഞ്ഞുകൊടുക്കാൻ ആണ് നീക്കമെങ്കിൽ ഒന്നും പറയാനില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി സ്ത്രീ പ്രാതിനിധ്യം വേണമെങ്കിൽ അതിന് ഇപ്പോൾ ഏറ്റവും അനുയോജ്യ ദീപിക സുശീലൻ ആണെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ബിജുകുമാർ ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
”ചലച്ചിത്ര അക്കാദമി ചെയർമാൻ രാജി വെച്ച സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുന്ന വാർത്തകൾ സത്യമാവുകയാണെങ്കിൽ കൂടുതൽ ഡിസാസ്റ്റാർ എന്നേ പറയാൻ സാധിക്കൂ . നിലവിൽ ഉണ്ടായ വിവാദങ്ങളുടെ മറവിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി സ്ത്രീ പ്രാതിനിധ്യം വേണം എന്ന പേരിൽ വർഷങ്ങളോളം ചലച്ചിത്ര അക്കാദമിയുടെ കീ പോസ്റ്റിൽ ഇരുന്നു മേളയെ സ്വജനപക്ഷപാതത്തിന്റെ കൂത്തരങ്ങാക്കി മാറ്റിയ ചിലരെ തിരികെ കൊണ്ടുവരാൻ പിന്നാമ്പുറ നീക്കം നടക്കുന്നതായി വാർത്തകൾ വരുന്നു . ചലച്ചിത്ര മേളയുടെ ചരിത്രം കുറച്ചു വർഷങ്ങൾ പിന്നോട്ട് പരിശോധിച്ചാൽ എത്ര മാത്ര വ്യക്തി താല്പര്യങ്ങൾക്കും സ്വജന പക്ഷപാതത്തിനുമായാണ് ഇവരൊക്കെ ഐ എഫ് എഫ് കെ യെ ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്ന് മനസ്സിലാകും . ആ വിഷയത്തിൽ വിശദമായ ലേഖനം ഏതാനും വർഷങ്ങൾക്ക് മുൻപേ എഴുതിയിട്ടുള്ളത് കൊണ്ട് ആവർത്തിക്കുന്നില്ല ….
29 വർഷമായിട്ടും മേളയെ അന്താരാഷ്ട്ര പ്രസക്തമായി റീ ഡിസൈൻ ചെയ്യാൻ സാധിക്കാതെ വീണ്ടും പഴയ സ്ഥിരം കമ്മിറ്റിക്കാരുടെ കയ്യിലേക്ക് എറിഞ്ഞുകൊടുക്കാൻ ആണ് നീക്കമെങ്കിൽ ഒന്നും പറയാനില്ല ..😀
ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി സ്ത്രീ പ്രാതിനിധ്യം വേണമെങ്കിൽ അതിന് ഇപ്പോൾ ഏറ്റവും അനുയോജ്യ രഞ്ജിത്തും കൂട്ടരും പുറത്താക്കിയ ദീപിക സുശീലൻ ആണ് . അന്താരാഷ്ട്ര ചലച്ചിത്ര മേളകളുമായി അടുത്തു പരിചയമുള്ള അനുഭവ സമ്പത്തുള്ള വേറെ സ്ത്രീകൾ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം .”
Read Also:
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞത്. പിന്നീട് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവെക്കുകയായിരുന്നു.
പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലെെംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വ്യക്തമാക്കിയിരുന്നു.
Story Highlights : ‘Woman’ to become Chairman of Film Academy; Director Bijukumar Damodaran
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]