
ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് 2 മലയാളി കന്യാസ്ത്രീകളെ റെയിൽവേ പൊലീസ്
ചെയ്തു. തീവ്രഹിന്ദുത്വ സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് കെട്ടിച്ചമച്ച കേസാണെന്ന് ക്രിസ്ത്യൻ സംഘടനകൾ അറിയിച്ചു.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി ദുർഗിൽ നിന്ന് 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടികളും അതിലൊരാളുടെ സഹോദരനും അവിടെ എത്തിയിരുന്നു.
പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ റെയിൽവേ അധികൃതർ കുട്ടികളെ ചോദ്യം ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരിൽ ആരോ ഒരാൾ തീവ്രഹിന്ദുത്വ സംഘടനകളിൽപ്പെട്ട
ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം.
നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ബജ്റങ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുയർത്തി കന്യാസ്ത്രീകളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കന്യാസ്ത്രീകൾ ഇപ്പോൾ ദുർഗിലെ ജയിലിലാണ്. പെൺകുട്ടികളുടെ മാതാപിതാക്കളെ എത്തിച്ച് സത്യാവസ്ഥ ബോധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയും (സിബിസിഐ) വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]