
തൃശൂര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് യു.പി.ഐ. വഴി 99,993 രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.
പെരിഞ്ഞനം സ്വദേശി ചെന്നാറ വീട്ടില്‍ വിജീഷ് (34) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട
സ്വദേശിയായ റിട്ട.അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് അതിലുണ്ടായിരുന്ന സിമ്മുമായി ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടില്‍നിന്ന് യുപിഐ വഴി പല തവണകളായി 99,993 രൂപ തട്ടിയെടുത്ത കേസിലാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
അധ്യാപകന് വീട്ടില്‍നിന്നും ഇരിങ്ങാലക്കുടയില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ ഫോണുമായി പോയിരുന്നു. തിരിച്ച് രാത്രി 7.30 മണിയോടെയാണ് എത്തിയത്.
വീട്ടിലെത്തിയതിനുശേഷം പിറ്റേ ദിവസം രാവിലെ ഫോണ്‍ ചാര്‍ജ് ചെയ്യാനായി നേക്കിയപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. മൊബൈല്‍ ഫോണ്‍ കാണാതായപ്പോള്‍ അതിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
പിന്നീട് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബാങ്ക് മാനേജരെ വിളിച്ച് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്ന് അറിയിക്കുകയായിരുന്നു.
മാനേജര്‍ ബാങ്കില്‍ എത്തിയ ശേഷം പരാതിക്കാരനെ വിളിച്ചാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും യു.പി.ഐ. വഴിയാണ് പണം കൈമാറിയിട്ടുള്ളതെന്നും അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന് പരാതി നല്‍കയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട
പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസില്‍ അന്വേഷണം നടത്തി വരവെ യു.പി.ഐ.
വഴി പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി എറണാംകുളം ഭാഗത്തേക്ക് രക്ഷപ്പെടുന്നതായി വിവരം ലഭിച്ചതനുസരിച്ച് ദേശീയപാതയില്‍ കൊരട്ടി പൊങ്ങത്ത് വെച്ച് ബസുകള്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
അന്തിക്കാട്, മതിലകം, കൊടുങ്ങല്ലൂര്‍, വാടാനപ്പിള്ളി, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്, ചാവക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി രണ്ട് കവര്‍ച്ചാ കേസിലും പന്ത്രണ്ട് മേഷണ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം പതിനഞ്ച് ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് വിജീഷ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.
കൃഷ്ണകുമാറിന്റെ നിര്‍ദേശ പ്രകാരം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്.
ഷാജന്, എസ്.ഐമാരായ സഹദ്, മുഹമ്മദ് റാഷി, എ.എസ്.ഐ. പ്രകാശന്, എസ്.സി.പി.ഒ.
വിജോഷ്, സി.പി.ഒ പബീബ്, മുളികൃഷ്ണ എന്നിവരും കൊരട്ടി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അമൃതരംഗന്, എസ്.ഐമാരായ ജോയ്, റെജിമോന് സി.പി.ഒമാരായ ശ്രീനാഥ്, ഫൈസല്‍, ശ്രീജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]