
മുണ്ടക്കൈ: ചൂരല്‍മല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്താന്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.
ആര് കേളുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 11 ന് പുത്തുമല പഞ്ചായത്ത് ശ്മശാനത്തിലാണ് പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സര്‍വമത പ്രാര്‍ത്ഥനയും നടക്കുക. പുത്തുമല മദ്രസ്സ അങ്കണത്തില്‍ ഒരുക്കുന്ന അനുസ്മരണ യോഗ വേദിയിലേക്ക് മൗന ജാഥ നടത്തും.
മന്ത്രിമാര്‍, എംപി, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]