
കോഴിക്കോട് ∙ മാറാട് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഷിംനയെ ഭർത്താവ് മദ്യപിച്ച് നിരന്തരം മർദിച്ചിരുന്നെന്ന് ഷിംനയുടെ അമ്മാവൻ രാജു. ചെയ്യുന്നതിനു തൊട്ടുമുൻപും തർക്കങ്ങളുണ്ടായി.
പലതവണ ബന്ധം ഉപേക്ഷിക്കാൻ ഷിംനയോട് ആവശ്യപ്പെട്ടിരുന്നു. മുൻപ് മർദനം ഉണ്ടായപ്പോൾ
പരാതി നൽകാൻ പറഞ്ഞെങ്കിലും ഷിംന സമ്മതിച്ചില്ലെന്നും രാജു ഉൾപ്പെടെയുള്ള ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ മുൻപും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.
അന്നു കുറച്ചു ദിവസം വീട്ടിൽ വന്നിരുന്നു. പിന്നീട് ഷിംന തന്നെ ഭർത്താവുമായി സംസാരിച്ച് ഭർതൃ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നെന്നും രാജു പറഞ്ഞു.
ഗോതീശ്വരം സ്വദേശിയായ ഷിംന (31) വെള്ളിയാഴ്ച രാത്രിയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മാറാട് പൊലീസ് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]