
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നതാണ് ഇന്നത്തെ മുഖ്യ വാർത്ത. ബസുകളുടെ മരണപ്പാച്ചിലിൽ കൊച്ചിയിൽ വിദ്യാർഥിയുടെ ജീവൻ നഷ്ടമായത് ഇന്നത്തെ വേദനിപ്പിക്കുന്ന വാർത്തയായി.
കൊല്ലത്ത് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ടതും ഇന്ന് വാർത്താപ്രാധാന്യം നേടി. വായിക്കാം മറ്റു പ്രധാന വാർത്തകളും. ഒരു പ്രാദേശിക നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പാർട്ടിയെ വെട്ടിലാക്കി പാലോട് രവിയുടെ പരാമർശം.
എൽഡിഎഫിനു മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നും പാലോട് രവി ഫോൺ സംഭാഷണത്തിൽ പറയുന്നു. ഇവിടെ ഏകാന്ത തടവിലാണ് ഇയാളെ പാർപ്പിക്കുക.
കനത്ത സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ ജയിൽ മാറ്റിയത്. ഇന്നലെ പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകൾ നീണ്ട
തിരച്ചിലിനൊടുവിൽ 4 കിലോമീറ്റർ അകലെയുള്ള ഓഫിസ് കെട്ടിടത്തിന്റെ കിണറ്റിൽനിന്ന് പിടികൂടുകയായിരുന്നു ശനിയാഴ്ച രാവിലെ 11.15 ന് മുംബൈയിൽ നിന്നെത്തിയ ആകാശ എയർ വിമാനം, 11.45 ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർ വിമാനം, 12.50 ന് മുംബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്. തേവര എസ്എച്ച് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ ഗോവിന്ദ് എസ്.ഷേണായ് (18) ആണ് ഇന്നു രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.
ഗോവിന്ദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. എറണാകുളം ടിഡി റോഡിൽ എസ്എസ് കലാമന്ദിറിന് എതിർ വശത്താണ് ഗോവിന്ദിന്റെ വീട്.
സ്കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കൈമാറി.
സ്കൂള്‍ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]