
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 4077 ദിവസം തുടർച്ചയായി അധികാരത്തിൽ തുടർന്ന റെക്കോർഡാണ് മോദി മറികടന്നത്.
പ്രധാനമന്ത്രിയായി 4078 ദിവസം പൂർത്തിയാക്കിയതോടെയാണ് ചരിത്രത്തിൽ ഇന്ദിരയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് മോദി എത്തിയത്. നരേന്ദ്ര മോദിയുടെ ഈ നേട്ടം രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവാണ് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി. നെഹ്റു 6130 ദിവസം തുടർച്ചയായി അധികാരത്തിൽ തുടർന്നതാണ് ഏറ്റവും ദൈർഘ്യമേറിയ കാലയളവെന്ന റെക്കോർഡ് സ്വന്തമാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]