
ഷൊർണൂർ കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ മന്ത്രി ശ്രീ . അശ്വിനി വൈഷ്ണവ് ഡോ പി.ടി ഉഷ എംപിയെ അറിയിച്ചു.
മലബാറിലെ ട്രെയിൻ യാത്രക്കാരുടെ പ്രയാസം മനസിലാക്കി കേന്ദ്രസർക്കാർ പുതുതായി അനുവദിച്ച സ്പെഷൽ ട്രെയിയിനിന് പയ്യോളിയിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞ മാസം 29 ന് കേന്ദ്ര റെയിൽവേ മന്ത്രിയെ മന്ത്രിയെ നേരിൽ കാണുകയും സ്റ്റോപ്പ് എന്ന ആവശ്യം മന്ത്രി ഉറപ്പു തരികയും ചെയ്തിരുന്നു .തുടർന്ന് റെയിൽവേ ജനറൽ മാനേജർക്കും പാലക്കാട് ഡിആർഎം നിർദേശം നൽകുകയും സാധ്യത പഠനം പൂർത്തിയാക്കി സ്റ്റോപ്പ് ഇന്നലെ സ്റ്റോപ്പ് അനുവദിക്കുകയിരുന്നു .
അടുത്ത ദിവസം തന്നെ ട്രെയിൻ പയ്യോളിൽ നിർത്തിത്തുടങ്ങും . ജന്മ നാട്ടിൽ സ്റ്റോപ്പ് അനുവദിച്ചതിൽ കേന്ദ്ര സർക്കാരിനും , കേന്ദ്ര റെയിൽ മന്ത്രിക്കും പിടി ഉഷ എംപി നന്ദി അറിയിച്ചു. കോഴിക്കോട് നിന്ന് കേരളത്തിന് പുറത്തേക്ക് വന്ദേ ഭാരത് സർവീസിനായുള്ള അഭ്യർത്ഥനയും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട് .
ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്ന സ്പെഷൽ എക്സ്പ്രസ് (06031/06032) സർവ്വീസുകൾക്കാണ് പയ്യോളിയിൽ രാവിലെ 8 .57 നും , വൈകിട്ട് 6 12 നും പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത് .
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മേഖലയായ പേരാമ്പ്ര ഉൾപ്പടെ മണിയൂർ, പയ്യോളി ,തുറയൂർ, മറ്റ് സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്കാണ് പയ്യോളി സ്റ്റോപ്പ് അനുവദിക്കുന്നത് വഴി ഉപകാരപ്രദം ആകുക. ഒപ്പം പയ്യോളി തിക്കോടി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും ആവശ്യപ്പെട്ടത് പരിഗണനയിൽ ഉണ്ടെന്നും മന്ത്രി അറിയിച്ചു .
Story Highlights : Shoranur Kannur Special Express allow a stop at Payyoli
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]