

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല; വെബ്സൈറ്റിലുള്ളത് പഴയ റാങ്ക് പട്ടികയാണെന്ന് എൻടിഎ
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എൻടിഎ. വെബ്സൈറ്റിലുള്ളത് പഴയ റാങ്ക് പട്ടികയാണെന്നും എൻടിഎ വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവിനു പിന്നാലെ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചകായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. എൻടിഎ വെബ്സൈറ്റിലുള്ളത് പഴയ റാങ്ക് പട്ടികയുടെ ലിങ്കാണ്. പുതിയ പട്ടിക ഉടൻ പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]