
കൊല്ലം: കൊല്ലം തിരുമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സുവിശേഷകൻ മരിച്ചു. ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സുവിശേഷകനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുനലൂർ മണിയാർ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ.
Last Updated Jul 25, 2024, 2:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]